ഫയൽ ചിത്രം
KERALA

തൃശൂരിൽ പ്രാഥമിക സ്ഥാനാർഥി നിർണയം പൂർത്തിയാക്കി കോൺഗ്രസ്; ധാരണയായത് ജില്ലയിലെ ഏഴ് മണ്ഡലങ്ങൾ

മുതിർന്ന നേതാവും എഐസിസി സെക്രട്ടറിയുമായ ടി എൻ പ്രതാപൻ മണലൂരിൽ സ്ഥാനാർഥിയാകുമെന്നാണ് സൂചന

Author : ശാലിനി രഘുനന്ദനൻ

തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശൂർ ജില്ലയിലെ കോൺഗ്രസ് സ്ഥാനാർഥി ചിത്രം തെളിയുന്നു. ഏഴ് മണ്ഡലങ്ങളിലേക്കുള്ള പ്രാഥമിക സ്ഥാനാർഥി നിർണയം പൂർത്തീകരിച്ചതായാണ് കോൺഗ്രസ് സംസ്ഥാന നേതൃത്വം അറിയിക്കുന്നത്. സിറ്റിംഗ് സീറ്റ് ആയ ചാലക്കുടിക്ക് പുറമേ തൃശ്ശൂർ, ഒല്ലൂർ, മണലൂർ , കൊടുങ്ങല്ലൂർ, കുന്നംകുളം , ചേലക്കര തുടങ്ങിയ മണ്ഡലങ്ങളിലാണ് ധാരണയായത്.

കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മറ്റിക്ക് ശേഷം മുതിർന്ന നേതാക്കൾ ചേർന്ന് എടുത്ത തീരുമാനം എഐസിസി അംഗീകരിച്ചാൽ ഉടൻ പട്ടിക ഉടൻ പുറത്തിറങ്ങും. മുതിർന്ന നേതാവും എഐസിസി സെക്രട്ടറിയുമായ ടി. എൻ. പ്രതാപൻ മണലൂരിൽ സ്ഥാനാർഥിയാകുമെന്നാണ് സൂചന. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഒ.ജെ. ജെനീഷ് കൊടുങ്ങല്ലൂരിൽ മത്സരിക്കും. യുഡിഎഫ് ജില്ലാ ചെയർമൻ ടി.വി. ചന്ദ്രമോഹൻ തൃശൂരിൽ സ്ഥാനാർഥിയാകും. ഒല്ലൂരിൽ പരിഗണിക്കുന്നത് കെപിസിസി സെക്രട്ടറി ഷാജി കോടംകണ്ടത്തിനെയാണ്.

ചേലക്കരയിൽ കെപിസിസി ജനറൽ സെക്രട്ടറി കെ. വി. ദാസൻ മത്സരിക്കും. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സോയാ ജോസഫ് കുന്നംകുളത്ത് സ്ഥാനാർഥിയാകും. സിറ്റിംഗ് എംഎൽഎ സനീഷ് കുമാർ ജോസഫ് ചാലക്കുടിയിൽ വീണ്ടും മത്സരിക്കുമെന്നുമാണ് പ്രാഥമിക ധാരണ. കെപിസിസി ആസ്ഥാനത്ത് നാളെ നടക്കുന്ന ജില്ലയിലെ പ്രധാന നേതാക്കളുടെ യോഗത്തിനുശേഷം ഘടകകക്ഷി സീറ്റുകളിലും മറ്റു മണ്ഡലങ്ങൾ സംബന്ധിച്ചും ധാരണയാകും.

SCROLL FOR NEXT