KERALA

കൊല്ലം പിടിക്കാൻ കോൺഗ്രസ്; വനിതയെയും പുതുമുഖങ്ങളേയും രംഗത്തിറക്കാൻ നീക്കം

കൊല്ലത്ത് ബിന്ദുകൃഷ്ണയെ വീണ്ടും മത്സരിപ്പിക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്.

Author : ന്യൂസ് ഡെസ്ക്

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നിർണായക നീക്കങ്ങളുമായി യുഡിഎഫ്. വനിതാ സ്ഥാനർഥിയെയോ പുതുമുഖങ്ങളെയോ കളത്തിലിറക്കി കൊല്ലവും ചാത്തന്നൂരും പിടിക്കാനാണ് കോൺഗ്രസിൻ്റെ നീക്കം. കൊല്ലം സീറ്റിൽ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദുകൃഷ്ണയെ വീണ്ടും മത്സരിപ്പിക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. കെപിസിസി ജനറൽ സെക്രട്ടറി സൂരജ് രവിയും പരിഗണനയിലുണ്ട്.

ബിജെപി എ ക്ലാസ് മണ്ഡലമായി കണക്കാക്കുന്ന ചാത്തന്നൂരിൽ പുതുമുഖത്തെ കളത്തിലിറക്കാനുള്ള നീക്കമാണ് നടക്കുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് വിഷ്ണു സുനിലിനെ മത്സരിപ്പിക്കാനാണ് നീക്കം. മയ്യനാട് പഞ്ചായത്ത് അംഗം ആർ.എസ്. അബിനും മുതിർന്ന കോൺഗ്രസ് നേതാവുമായ നെടുങ്ങോലം രഘുവുംസാധ്യതാ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

മണ്ഡലം പിടിക്കാൻ യുവ മുഖങ്ങൾക്ക് കഴിയുമെന്ന കനഗോലുവിൻ്റെ കണ്ടെത്തലിനെ തുടർന്നാണ് യുഡിഎഫിലെ നീക്കം. സാമുദായിക പരിഗണനയും, പ്രവർത്തന മികവും പരിഗണിച്ചാണ് യുവ മുഖങ്ങളെ പരീക്ഷിക്കാൻ ഒരുങ്ങുന്നതെന്നാണ് വിലയിരുത്തൽ.

SCROLL FOR NEXT