KERALA

തിരുവനന്തപുരം കോർപ്പറേഷൻ പിടിക്കാൻ തന്ത്രങ്ങൾ മെനഞ്ഞ് കോൺഗ്രസ്, രണ്ടാംഘട്ട സ്ഥാനാർഥി പ്രഖ്യാപനത്തിനായി ഘടകകക്ഷികളുമായുള്ള ചർച്ച ഇന്ന്

അതേസമയം, തെരഞ്ഞെടുപ്പ് കോർ കമ്മിറ്റി ചെയർമാനായ കെ. മുരളീധരൻ നയിക്കുന്ന പദയാത്ര ഇന്ന് വൈകുന്നേരം തുടങ്ങും

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കോർപ്പറേഷൻ പിടിക്കാൻ വൻതന്ത്രങ്ങൾ മെനഞ്ഞ് കോൺഗ്രസ്. ഘടകകക്ഷികളുമായുള്ള ഇന്നത്തെ ചർച്ചയ്ക്ക് ശേഷം രണ്ടാംഘട്ട സ്ഥാനാർഥി പ്രഖ്യാപനം നടത്തും. കഴിഞ്ഞദിവസം 48 സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. ഘടകകക്ഷികളുമായി ചർച്ച ചെയ്ത ശേഷം നാളെയോ മറ്റന്നാളോ ആയി ബാക്കി സ്ഥാനാർഥികളെ കൂടി പ്രഖ്യാപിക്കുമെന്നാണ് വിവരം.

മുൻ എംഎൽഎ കെ.എസ്. ശബരീനാഥനെ മേയർ സ്ഥാനാർഥിയാക്കി ഉയർത്തിക്കാട്ടിയാണ് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രം. കെഎസ്‌യു-യൂത്ത് കോൺഗ്രസ്-മഹിളാ കോൺഗ്രസ് അടക്കം പോഷക സംഘടനകൾക്ക് കൃത്യമായ പ്രാതിനിധ്യം നൽകിയാണ് 48 പേരുടെ പട്ടിക പ്രസിദ്ധീകരിച്ചത്.

ആർഎസ്പി. സിഎംപി, ലീ​ഗ് എന്നിവരുമായുള്ള ചർച്ച പൂർത്തിയാകുന്ന മുറയ്ക്ക് ബാക്കി സീറ്റുകളിലും പ്രഖ്യാപനം നടത്തും. കഴിഞ്ഞതവണ 16 സീറ്റിലാണ് ഘടകകക്ഷികൾ മത്സരിച്ചത്. അതേസമയം, തെരഞ്ഞെടുപ്പ് കോർ കമ്മിറ്റി ചെയർമാനായ കെ. മുരളീധരൻ നയിക്കുന്ന പദയാത്ര ഇന്ന് വൈകുന്നേരം തുടങ്ങും. കോർപ്പറേഷന്റെ എല്ലാ വാർഡുകളിലൂടെയും പദയാത്ര സഞ്ചരിക്കും.

SCROLL FOR NEXT