തിരുവനന്തപുരം: വിശ്വാസസംരക്ഷണത്തിന് പ്രതിഷേധ സംഗമദിനം ആചരിക്കാൻ കോൺഗ്രസ് വാർഡ് കമ്മിറ്റികൾ. വൃശ്ചികം ഒന്നിന് വിശ്വാസ സംരക്ഷണ ജ്യോതി തെളിയിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു. ശബരിമലയിൽ നിന്ന് നഷ്ടപ്പെട്ട സ്വർണം വീണ്ടെടുക്കണം. ദേവസ്വം ബോർഡ് അധ്യക്ഷനായി കെ. ജയകുമാറിനെ നിയോഗിച്ചതിന് കാരണം സിപിഐഎമ്മിൽ നിന്നും ആരും യോഗ്യരല്ല എന്ന് വ്യക്തമായതുകൊണ്ടാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായിട്ടുള്ള വിലയിരുത്തലാകും തദ്ദേശ തെരഞ്ഞെടുപ്പെന്ന് സണ്ണി ജോസഫ് പറഞ്ഞു. തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ സമയത്ത് സമാന്തരമായി വോട്ടർ പട്ടികയിൽ പേര് ചേർക്കൽ ദുരുദ്ദേശമാണ്. എസ്ഐആറുമായി നിസഹകരണം ഇല്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
അതേസമയം, എസ്ഐആറിൽ സഹകരിക്കാനാണ് കോൺഗ്രസിൻ്റെ തീരുമാനം. മാറിനിൽക്കരുതെന്നാണ് കെപിസിസി ഭാരവാഹി യോഗം തീരുമാനമെടുത്തത്. ബിഎൽഒമാർക്കൊപ്പം ഏജന്റുമാരെയും നിയോഗിക്കും.