ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടുക്കി സീറ്റ് കേരള ഏറ്റെടുക്കാനൊരുങ്ങി കോൺഗ്രസ്. ജോസഫ് വിഭാഗത്തിൽ നിന്നാണ് കോൺഗ്രസ് സീറ്റ് ഏറ്റെടുക്കുന്നത്. റോഷി അഗസ്റ്റിനെതിരെ കോൺഗ്രസ് സ്ഥാനാർഥി വേണമെന്ന ആവശ്യം ഡിസിസി നേതൃത്വം കെപിസിസിയെ അറിയിച്ചു.
ഇടുക്കിക്ക് പകരം കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് പൂഞ്ഞാർ സീറ്റ് നൽകിയേക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. കോൺഗ്രസിന് സീറ്റ് ലഭിച്ചാൽ യുഡിഎഫ് ജില്ലാ ചെയർമാൻ ജോയ് വെട്ടിക്കുഴി, ബിജോ മാണി, ഫ്രാൻസിസ് അറയ്ക്കപറമ്പിൽ എന്നിവർക്കാണ് പരിഗണന ലഭിക്കുക.