വയനാട്: കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ നിര്‍മാണ കമ്പനി നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി ടി. സിദ്ദിഖ്. മണ്ണിടിച്ചിലില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരം നല്‍കും. മരിച്ച എഴു പേര്‍ക്ക് ആറു ലക്ഷം രൂപ അടിയന്തര സഹായമായി അനുവദിക്കും.
കരാര്‍ തൊഴിലാളി അല്‍മോന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ അടിയന്തര സഹായവും പരിക്കേറ്റ ഒന്‍പത് പേരില്‍ ആറുപേര്‍ക്ക് രണ്ടര ലക്ഷം രൂപയും അടിയന്തര സഹായം നല്‍കും. ഗുരുതരാവസ്ഥയില്‍ കഴിയുന്ന മൂന്നുപേര്‍ക്ക് രണ്ടര ലക്ഷത്തില്‍ കൂടുതല്‍ തുക നല്‍കാന്‍ നിര്‍ദേശിച്ചതായും മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു.
മണ്ണിടിച്ചിലില്‍ അടിഞ്ഞുകൂടിയ മണ്ണ് മാറ്റാന്‍ ദിലീപ് ബില്‍ കോണ്‍ കമ്പനിക്ക് നിര്‍ദേശം നല്‍കി. സ്‌കൂള്‍ അടക്കം അവശ്യ സര്‍വീസുകള്‍ക്കുള്ള വാഹന ഗതാഗതം മീനാക്ഷി പാലത്തിലൂടെ അനുവദിക്കും. പാലത്തിന്റെ ബലക്ഷയം പരിശോധിക്കാന്‍ പിഡബ്ല്യുഡിയെ ചുമതലപ്പെടുത്തിയെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.