Source: Screengrab
KERALA

വിവാദ നിർദേശങ്ങൾ ഒഴിവാക്കി; പരിഷ്കരിച്ച കെ-ടെറ്റ് ഉത്തരവ് പുറത്തിറക്കി

ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയവർക്കുള്ള ഇളവ് പുതിയ ഉത്തരവിൽ പരാമർശിക്കുന്നില്ല...

Author : അഹല്യ മണി

തിരുവനന്തപുരം: വിവാദമായ നിർദേശങ്ങൾ ഒഴിവാക്കി പുതിയ കെ-ടെറ്റ് ഉത്തരവ് പുറത്തിറക്കി. അധ്യാപക സംഘടനകളുടെ എതിർപ്പിനെ തുടർന്ന് ആദ്യ ഉത്തരവ് മരവിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പരിഷ്കരിച്ച ഉത്തരവ് പുറത്തിറക്കിയത്. സുപ്രീംകോടതി അന്തിമ വിധി അനുസരിച്ച് മാനദണ്ഡങ്ങളിൽ മാറ്റം ഉണ്ടാകുമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നു.

ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയവർക്കുള്ള ഇളവ് പുതിയ ഉത്തരവിൽ പരാമർശിക്കുന്നില്ല. കെ-ടെറ്റ് ഇല്ലെങ്കിൽ സ്ഥാനക്കയറ്റം ഉണ്ടാകില്ലെന്ന പരാമർശവും ഒഴിവാക്കി. ഭിന്നശേഷി അധ്യാപക നിയമനത്തിന് കെ-ടെറ്റ് നിർബന്ധമാണ്.

കെ-ടെറ്റ് കാറ്റഗറി ഒന്ന്/ രണ്ട് എന്നിവയിൽ ഏതെങ്കിലും ഒന്ന് വിജയിച്ചവരെ എൽപി, യുപി നിയമനത്തിന് പരിഗണിക്കും. കെ-ടെറ്റ് കാറ്റഗറി മൂന്ന് വിജയിച്ച ഹൈസ്കൂൾ ഭാഷാധ്യാപകർ കാറ്റഗറി IV വിജയിക്കേണ്ടതില്ലെന്നും പുതിയ കെ-ടെറ്റ് ഉത്തരവിൽ പറയുന്നു.

SCROLL FOR NEXT