KERALA

സാംബശിവ റാവുവിന്റെ വിവാദ റിപ്പോര്‍ട്ട്; രണ്ട് എക്‌സൈസ് ഉദ്യാഗസ്ഥര്‍ക്കും സ്ഥാനചലനം

വിനോദ് എക്സൈസ് ആസ്ഥാനത്തേക്ക്, അജയ് തിരുവനന്തപുരം എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണറാകും

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം : മുന്‍ എക്‌സൈസ് കമ്മീഷണര്‍ സാംബശിവ റാവുവിന്റെ വിവാദ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അഴിമതി ആരോപണമുയര്‍ന്ന രണ്ട് എക്‌സൈസ് ഉദ്യാഗസ്ഥര്‍ക്കും സ്ഥാനചലനം. സെന്‍ട്രല്‍ സോണ്‍ ജോയിന്റ് എക്‌സൈസ് കമ്മിഷണറായിരുന്ന എസ്. വിനോദ്, ആലപ്പുഴ എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണറായിരുന്ന കെ.ആര്‍. അജയ് എന്നിവര്‍ക്കാണ് മാറ്റം ലഭിച്ചത്.

വിനോദിനെ എക്സൈസ് ആസ്ഥാനത്തേക്കാണ് മാറ്റിയിരിക്കുന്നത്. അതേസമയം, അജയ്‌നെ തിരുവനന്തപുരം എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണറാക്കുകയാണ് ചെയ്തിരിക്കുന്നത്.

ഇരുവരും അഴിമതിക്കാരായതിനാല്‍ നേരിട്ട് സാമ്പത്തിക ഇടപാടുള്ള പദവികളില്‍ നിന്നും ഒഴിവാക്കണമെന്നായിരുന്നു സാംബശിവ റാവുവിന്റെ റിപ്പോര്‍ട്ട്. വിനോദിന്റെ കാര്യത്തില്‍ നിര്‍ദേശം നടപ്പായെങ്കിലും അജയിനെ സംരക്ഷിച്ചാണ് പുതിയ നിയമനം. ഇരുവര്‍ക്കുമെതിരെ വിജിലന്‍സ് അന്വേഷണ ശുപാര്‍ശയുണ്ടായിരുന്നെങ്കിലും ഇതുവരെ ഉത്തരവായിട്ടില്ല.

SCROLL FOR NEXT