ചോരയ്ക്ക് പകരം ചോര പ്രസംഗം സത്യപ്രതിജ്ഞാ ലംഘനം: മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി

രാഷ്ട്രീയ പ്രതികാരത്തിനും അക്രമത്തിനും പ്രേരണ നല്‍കുമെന്നാണ് പരാതി
വി.ഡി. സതീശൻ
വി.ഡി. സതീശൻ
Published on: 
Updated on: 

കണ്ണൂര്‍ : കണ്ണൂരില്‍ നവംബര്‍ 20ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി നടത്തിയ പ്രസംഗം ഭരണഘടനാപരമായ സത്യപ്രതിജ്ഞയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്ക് പരാതി. 'നിങ്ങളുടെ ചോരക്ക് ഞങ്ങള്‍ പകരം ചോദിക്കുമെന്നും പഴയതുപോലെയല്ല, ഒന്നും മറക്കില്ല, മറക്കാന്‍ കഴിയില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.

ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ. പി.എം. ഷമീറാണ് പരാതി നല്‍കിയത്.

വി.ഡി. സതീശൻ
'നീ ഉമ്മന്‍ചാണ്ടി സാറിനെ പറ്റിച്ചവനാണല്ലേ'; പാലക്കാട്ട് ഷാഫിയെ പരിഹസിച്ച് ഫ്‌ളക്‌സ്

രാഷ്ട്രീയ പ്രതികാരത്തിനും അക്രമത്തിനും പ്രേരണ നല്‍കുന്നതുമാണ് മുഖ്യമന്ത്രിയുടെ പ്രസംഗമെന്നും ഭരണകൂടത്തിന്റെ അന്വേഷണ സംവിധാനങ്ങളെ രാഷ്ട്രീയ പ്രതികാരത്തിനായി ഉപയോഗിക്കുമെന്ന സന്ദേശമാണ് പ്രസംഗത്തിലൂടെ നല്‍കിയിരിക്കുന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഭരണഘടനയുടെ അനുച്ഛേദം 164 (3) പ്രകാരമുള്ള സത്യപ്രതിജ്ഞാ ലംഘിച്ച മുഖ്യമന്ത്രിക്കെതിരെ ഉചിതമായ ഭരണഘടനാപരമായ നടപടികളും പ്രസംഗത്തിലെ ക്രിമിനല്‍ കുറ്റങ്ങള്‍ സംബന്ധിച്ച് നിയമനടപടികളും സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.ഭരണഘടനയുടെ അനുച്ഛേദം 164 (3) പ്രകാരമുള്ള സത്യപ്രതിജ്ഞാ ലംഘിച്ച മുഖ്യമന്ത്രിക്കെതിരെ ഉചിതമായ ഭരണഘടനാപരമായ നടപടികളും പ്രസംഗത്തിലെ ക്രിമിനല്‍ കുറ്റങ്ങള്‍ സംബന്ധിച്ച് നിയമനടപടികളും സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.

വി.ഡി. സതീശൻ
ഹിറ്റ്മാൻ ഈസ് ബാക്ക്: മുംബൈയെ നയിക്കാൻ വീണ്ടും 'നമ്പർ 45'!