എൽപിജി വില വർധന 
KERALA

സംസ്ഥാനത്ത് പാചകവാതക ക്ഷാമം രൂക്ഷം, കോഴിക്കോട് കൂടുതൽ ഹോട്ടലുകൾ അടച്ച് തുടങ്ങി; കൊച്ചിയിൽ കരിഞ്ചന്തയും സജീവം

സിലിണ്ടറുകൾ ലഭിക്കാതായതോടെ കോഴിക്കോട് കൂടുതൽ ഹോട്ടലുകൾ ഞായറാഴ്ചയും അവധി ദിവസങ്ങളിലും അടച്ചിട്ടു തുടങ്ങി

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഹോട്ടലുകൾക്കു പിന്നാലെ വീടുകളിലും പാചകവാതക ക്ഷാമം രൂക്ഷമാകുന്നു. സിലിണ്ടറുകൾ ലഭിക്കാതായതോടെ കോഴിക്കോട് കൂടുതൽ ഹോട്ടലുകൾ ഞായറാഴ്ചയും അവധി ദിവസങ്ങളിലും അടച്ചിട്ടു തുടങ്ങി. ക്ഷാമം രൂക്ഷമായതോടെ കൊച്ചിയിൽ കരിഞ്ചന്തയും സജീവമായി.

പശ്ചിമേഷ്യൻ യുദ്ധത്തിന് പിന്നാലെ ഉടലെടുത്ത പാചകവാതക പ്രതിസന്ധി സാധാരണക്കാരുടെ അടുക്കളയെ ദുരിതത്തിലാക്കുന്നത് തുടരുകയാണ്. ഹോട്ടലുകൾക്കൊപ്പം വീടുകളിലും ഗ്യാസ് ലഭിക്കാതായി. പ്രധാന നഗരങ്ങളിലെ പല ഹോട്ടലുകളിലും ഒരു ദിവസത്തിൽ കൂടുതൽ ഉപയോഗിക്കാനുള്ള സിലിണ്ടറുകൾ ഇല്ല . കൊച്ചി നഗരത്തിൽ മാത്രം 2500 ലേറെ ഹോട്ടലുകളാണ് ഇതുവരെ അടച്ചു പൂട്ടിയത്.

മറ്റിടങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. കോഴിക്കോട് ഹോട്ടലുകളിലെ മെനുവിൽ കാര്യമായ മാറ്റങ്ങൾ വന്നു. വിഭവങ്ങൾ കുറഞ്ഞു. ഹോട്ടലുകളും പ്രവർത്തന സമയത്തിലും ക്രമീകരണം വന്നു. അടച്ചുപൂട്ടൽ ഭീഷണി നേരിട്ടതോടെ ഹോട്ടൽ ജീവനക്കാരും ആശങ്കയിലാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളിൽ പലരും തിരിച്ചുപോയി. എൽപിജി ക്ഷാമം രൂക്ഷമായതോടെ കൊച്ചിയിൽ കരിഞ്ചന്തയും സജീവമായി. ഗാർഹിക സിലിണ്ടറിന് നാല് ഇരട്ടി തുകയാണ് ഈടാക്കുന്നത്. വീടുകളിലേക്കുള്ള സിലിണ്ടർ വിതരണവും മന്ദഗതിയിലായതോടെ ആശങ്കയിലാണ് ജനങ്ങൾ.

SCROLL FOR NEXT