ശത്രു രാജ്യങ്ങളുടേതൊഴികെ മറ്റ് കപ്പലുകൾക്ക് ഹോർമുസ് കടക്കാൻ അനുമതി നൽകി ഇറാൻ

48 മണിക്കൂറിനുള്ളിൽ കടലിടുക്ക് തുറന്നില്ലെങ്കിൽ ആക്രമിക്കുമെന്ന് ട്രംപ് ഭീഷണി ഉയർത്തിയിരുന്നു
ഹോർമുസ്
ഹോർമുസ്
Published on
Updated on

ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് വഴി കപ്പലുകൾ കടത്തി വിടുന്നതിനുള്ള നയം മയപ്പെടുത്തി ഇറാൻ. നിലവിൽ ശത്രു രാജ്യങ്ങളുടേതൊഴിച്ച് മറ്റുള്ളവർക്ക് കടലിടുക്ക് തുറന്ന് കൊടുക്കാനാണ് തീരുമാനം. 48 മണിക്കൂറിനുള്ളിൽ കടലിടുക്ക് തുറന്ന് കൊടുത്തില്ലെങ്കിൽ ഇറാൻ്റെ പവർ പ്ലാൻ്റുകൾ ആക്രമിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.

സമുദ്ര സുരക്ഷ മെച്ചപ്പെടുത്തുന്നതിനും നാവികരെ സംരക്ഷിക്കുന്നതിനും യുഎന്നുമായി സഹകരിക്കാൻ തങ്ങൾ തയാറാണെന്നും ഇൻ്റർനാഷണൽ മാരിടൈം സംഘടനയുടെ പ്രതിനിധി അലി മൗസാവി അറിയിച്ചു. ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിക്ക് കാരണം ഇസ്രയേൽ യുഎസ് ആക്രമണമാണെന്നും അദ്ദേഹം പറഞ്ഞു.

ഹോർമുസ്
ലഷ്കർ ഭീകരൻ ബിലാൽ ആരിഫ് സറഫിയെ കുത്തിക്കൊലപ്പെടുത്തി കുടുംബം

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ആഗോള തലത്തിൽ എണ്ണയുടെയും പ്രകൃതി വാതകത്തിൻ്റെയും അഞ്ചിലൊന്ന് കടന്ന് പോകുന്ന ഹോർമുസിലെ ഗതാഗതത്തെ ബാധിക്കുകയും അത് ഊർജ മേഖലയിൽ വലിയ തോതിൽ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തിരിക്കുകയാണ്.

ഹോർമുസ്
ഖത്തറിൽ ഹെലികോപ്റ്റർ തകർന്ന് വീണ് ആറു പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്
News Malayalam 24x7
newsmalayalam.com