ജ്യോതി Source: News Malayalam 24x7
KERALA

കോടതി നടപടി മൊബൈൽ ഫോണിൽ ചിത്രീകരിച്ചു; കണ്ണൂരിൽ സിപിഐഎം നേതാവ് കസ്റ്റഡിയിൽ

പയ്യന്നൂർ നഗരസഭ മുൻ വൈസ് ചെയർപേഴ്സൺ ജ്യോതിയെയാണ് കോടതി നിർദേശപ്രകാരം കസ്റ്റഡിയിലെടുത്തത്

Author : ന്യൂസ് ഡെസ്ക്

കണ്ണൂ‍ർ: കോടതി നടപടി മൊബൈൽ ഫോണിൽ ചിത്രീകരിച്ച സിപിഐഎം നേതാവ് കസ്റ്റഡിയിൽ. പയ്യന്നൂർ നഗരസഭ മുൻ വൈസ് ചെയർപേഴ്സൺ ജ്യോതിയെയാണ് കോടതി നിർദേശപ്രകാരം കസ്റ്റഡിയിലെടുത്തത്. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയിൽ ധനരാജ് വധക്കേസിന്റെ വിചാരണയ്ക്കിടെയാണ് സംഭവം.

പ്രതികളുടെ തിരിച്ചറിയൽ പരേഡ് ഫോണിൽ പകർത്തിയതിനാണ് ജ്യോതിക്കെതിരായ നടപടി. അഞ്ച് മണിവരെ കോടതിയിൽ നിൽക്കാനും 1000 രൂപ പിഴയും കോടതി വിധിച്ചു.

SCROLL FOR NEXT