മരിച്ച രാജൻ, എസ്എച്ച്ഒ ഓടിച്ച കാർ Source: News Malayalam 24x7
KERALA

"വാഹനം ഇടിച്ചതിന് തെളിവില്ല, ജാമ്യമില്ലാ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നും കോടതി"; വയോധികന്റെ അപകട മരണത്തിൽ കിളിമാനൂര്‍ എസ്എച്ച്ഒയ്ക്ക് ആശ്വാസം

അനിൽകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ തിരുവനന്തപുരം ഫാസ്റ്റ് ട്രാക്ക് കോടതി മൂന്നിന്റേതാണ് കണ്ടെത്തൽ

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കിളിമാനൂരിൽ വയോധികൻ വാഹനം ഇടിച്ച് മരിച്ച സംഭവത്തിൽ പാറശാല മുൻ എസ്എച്ച്ഒ അനിൽ കുമാറിന് ആശ്വാസം. ജാമ്യമില്ലാ വകുപ്പുകൾ നിലനിൽക്കില്ലെന്ന് കോടതി പറ‍ഞ്ഞു. വാഹനം ഇടിച്ചതിന് തെളിവുകളില്ല. സാക്ഷിമൊഴികളോ സിസിടിവി ദൃശ്യങ്ങളോ ഇല്ല. പൊലീസ് ചുമത്തിയ വകുപ്പുകൾ നിലനിൽക്കില്ലെന്നും കോടതി പറഞ്ഞു. അനിൽകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ തിരുവനന്തപുരം ഫാസ്റ്റ് ട്രാക്ക് കോടതി മൂന്നിന്റേതാണ് കണ്ടെത്തൽ.

സംഭവത്തിൽ അനിൽ കുമാറിനെ സസ്പെൻഡ് ചെയ്തിരുന്നു. റൂറൽ എസ്പിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. കാർ ഇടിച്ചിട്ട് നിർത്താതെ പോയതിനോടൊപ്പം തെളിവ് നശിപ്പിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയതിന് പിന്നാലെയാണ് എസ്എച്ച്ഒയ്ക്കെതിരെ നടപടി എടുത്തത്. കിളിമാനൂർ എസ്എച്ച്ഒ അനിൽകുമാറിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.

കിളിമാനൂർ സ്വദേശി രാജനാണ് അപകടത്തിൽ മരിച്ചത്. ഒന്നര മണിക്കൂറോളമാണ് രാജൻ ചോരയൊലിച്ച് കിടന്നത്. അന്വേഷണത്തിൽ രാജനെ ഇടിച്ചത് പാറശാല എസ്എച്ച്ഒ അനിൽകുമാറിന്റെ ഉടമസ്ഥതയിലുള്ള വാഹനം എന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇടിച്ച വാഹനം തിരുവല്ലം ടോൾ പ്ലാസ കടന്നു പോകുന്ന ദൃശ്യങ്ങൾ ആണ് പൊലീസിന് ലഭിച്ചത്. അപകടത്തിന് ശേഷം തെളിവ് നശിപ്പിച്ചതിന് ശേഷമാണ് വാഹനം സ്റ്റേഷനിൽ എത്തിച്ചതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. അപകടത്തിന് ശേഷം വർക്‌ഷോപ്പിൽ കയറ്റി പെയിൻ്റ് അടിക്കുകയും മിറർ മാറ്റുകയും ചെയ്ത ശേഷമാണ് എസ്ച്ച്ഒ വാഹനം സ്റ്റേഷനിൽ എത്തിച്ചത്.

SCROLL FOR NEXT