KERALA

വഴിതടഞ്ഞതിന് നില്‍പ്പുശിക്ഷയും 1600 രൂപ പിഴയും; മുൻ എംഎൽഎ പി.പി. ചിത്തരഞ്ജന് ശിക്ഷിച്ച് കോടതി

പാളയം രക്തസാക്ഷി മണ്ഡപം മുതൽ സെക്രട്ടറിയേറ്റ് വരെയുള്ള റോഡിൽ ഗതാഗത തടസം ഉണ്ടാക്കി വഴി തടഞ്ഞു പ്രകടനം നടത്തിയ കേസിലാണ് വിധി

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: മുന്‍ എംഎല്‍എ പി. പി ചിത്തരഞ്ജനെ ശിക്ഷിച്ച് കോടതി. കോടതി പിരിയും വരെ നില്‍പും 1600 രൂപ പിഴയുമാണ് കോടതി വിധിച്ചത്. തിരുവനന്തപുരത്ത് വഴി തടഞ്ഞ് പ്രകടനം നടത്തിയ കേസിലാണ് കോടതിവിധി. ഇന്ന് രാവിലെ മുതല്‍ വൈകുന്നേരം കോടതി പിരിയും വരെ മുൻ എംഎൽഎ വഞ്ചിയൂര്‍ കോടതിയില്‍ നിന്നു. എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറി ആയിരുന്ന പി എം വാഹിദ, പ്രസിഡൻ്റ് എൻ കെ രാമചന്ദ്രൻ എന്നിവർക്കും കോടതി ശിക്ഷ വിധിച്ചു.

2025 ജനുവരി 17നാണ് സംഭവം നടന്നത്. കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ആഭിമുഖ്യത്തിൽ പാളയം രക്തസാക്ഷി മണ്ഡപം മുതൽ സെക്രട്ടറിയേറ്റ് വരെയുള്ള റോഡിൽ ഗതാഗത തടസം ഉണ്ടാക്കി വഴി തടഞ്ഞു പ്രകടനം നടത്തി. സഹകരണ ആശുപത്രി ജീവനക്കാരെ സംരക്ഷിക്കുക അവരുടെ ശമ്പളം പരിഷ്ക്കരിക്കുക എന്നിവ ആയിരുന്നു സമരത്തിലെ ആവശ്യങ്ങൾ.

SCROLL FOR NEXT