അമിത ചാർജ് ഈടാക്കി സ്വകാര്യബസുകൾ; വിദ്യാർഥികൾക്കും സൗജന്യ യാത്ര വേണം, എസ്എഫ്ഐ സമരത്തിനെന്ന് പി.എസ്. സഞ്ജീവ്

പ്രിയദർശിനി പദ്ധതി മൂലം ഉണ്ടായ നഷ്ടം സ്വകാര്യബസുകൾ വിദ്യാർഥികളുടെ മേൽ അടിച്ചേൽപ്പിക്കുന്നുവെന്ന് പി.എസ്. സഞ്ജീവ്
അമിത ചാർജ് ഈടാക്കി സ്വകാര്യബസുകൾ; വിദ്യാർഥികൾക്കും സൗജന്യ യാത്ര വേണം, എസ്എഫ്ഐ സമരത്തിനെന്ന് പി.എസ്. സഞ്ജീവ്
Published on
Updated on

തിരുവനന്തപുരം; പ്രിയദർശിനി പദ്ധതി മൂലം ഉണ്ടായ നഷ്ടം സ്വകാര്യബസുകൾ വിദ്യാർഥികളുടെ മേൽ അടിച്ചേൽപ്പിക്കുന്നുവെന്ന് ആരോപിച്ച് എസ്എഫ്ഐ. സ്വകാര്യ ബസുകളിൽ അമിത ചാർജ് ഈടാക്കുന്നതിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് പറഞ്ഞു. അമിതചാർജ് വിഷയത്തിൽ സർക്കാർ ഇടപെടണമെന്നും, കെഎസ്ആർടിസിയിൽ വിദ്യാർഥികൾക്ക് കൂടി സൗജന്യ യാത്ര കൊണ്ടുവരണമെന്നും പി. എസ്. സഞ്ജീവ് ആവശ്യപ്പെട്ടു.

അമിത ചാർജ് ഈടാക്കി സ്വകാര്യബസുകൾ; വിദ്യാർഥികൾക്കും സൗജന്യ യാത്ര വേണം, എസ്എഫ്ഐ സമരത്തിനെന്ന് പി.എസ്. സഞ്ജീവ്
"പ്രശ്നങ്ങളൊക്കെ അവരുടെ സ്വന്തം കാര്യം, നാട്ടുകാർക്ക് അതിനോട് ഒരു താത്പര്യവുമില്ല"; 'അമ്മ' പിരിച്ചുവിടണമെന്ന് ജി. സുധാകരൻ

സർവകലാശാല സിൻഡിക്കേറ്റ് നിയമനങ്ങളിലും രൂക്ഷവിമർശനമാണ് എസ്എഫ്ഐ ഉയർത്തിയത്. ആർഎസ്എസിന് വേണ്ടി ജോലി ചെയ്ത ആർ. ശശികുമാറിനെ സിൻഡിക്കേറ്റിൽ നിയമിച്ചു. ഈ വിഷയങ്ങളിൽ ഒന്നും തന്നെ ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രതികരിക്കുന്നില്ല. ആർഎസ്എസുകാരനെ സർക്കാർ ഓർഡറിൽ സിൻഡിക്കേറ്റ് മെമ്പറായി നോമിനേറ്റ് ചെയ്യുകയായിരുന്നു. കാവിവൽക്കരണത്തോടെ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് മൃദു സമീപനമെന്നും എസ്എഫ്ഐ ആരോപിച്ചു.

അമിത ചാർജ് ഈടാക്കി സ്വകാര്യബസുകൾ; വിദ്യാർഥികൾക്കും സൗജന്യ യാത്ര വേണം, എസ്എഫ്ഐ സമരത്തിനെന്ന് പി.എസ്. സഞ്ജീവ്
എൽഡിഎഫ് ഭരണകാലത്തെ മെഡിക്കൽ പർച്ചേസ് അന്വേഷിക്കാൻ ഉത്തരവ്; രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

കേരള സർവകലാശാല വി സി തിരഞ്ഞെടുക്കപ്പെട്ട യൂണിയനെ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കുന്നില്ല. ശുദ്ധ തെമ്മാടിത്തരമാണ് വിസി കാണിക്കുന്നത്. എംജി സർവകലാശാല വി. സി. ഡോക്ടർ മാവൂത്ത് വിദ്യാർത്ഥികളുടെ യുദ്ധപ്രഖ്യാപനം നടത്തുകയാണ്. ആർഎസ്എസ് നയങ്ങളാണ് താൻ നടപ്പിലാക്കുന്നത് എന്ന് വിസി തന്നെ പ്രഖ്യാപിക്കുകയാണ്. കേരളത്തിൽ മതനിരപേക്ഷതയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഇടതുപക്ഷത്തിന് മാത്രമാണെന്നും പി.എസ്. സഞ്ജീവ് പറഞ്ഞു.

News Malayalam 24x7
newsmalayalam.com