ഹൈഡ്രജൻ ബസുകൾ നിരത്തിലിറക്കുമെന്ന് സി.പി. ജോൺ 
KERALA

കെഎസ്ആർടിസി-ഊബർ സഹകരണം പരിഗണനയിൽ; ഹൈഡ്രജൻ ബസുകൾ നിരത്തിലിറക്കുമെന്ന് സി.പി. ജോൺ

കെഎസ്ആർടിസിയിൽ സമഗ്ര പരിഷ്കരണങ്ങൾ പരിഗണനയിലെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ

Author : ന്യൂസ് ഡെസ്ക്

ഡൽഹി: കെഎസ്ആർടിസിയിൽ സമഗ്ര പരിഷ്കരണങ്ങൾ പരിഗണനയിലെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ പറഞ്ഞു. ഡിപ്പോയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ജനപ്രതിനിധികളെ ഉൾപ്പെടുത്തി ജനകീയ സമിതികൾ രൂപീകരിക്കുമെന്ന് മന്ത്രി ന്യൂസ് മലയാളത്തിനോട് പറഞ്ഞു.

ഹൈഡ്രജൻ ബസുകൾ നിരത്തിലിറക്കുന്നത് പരിഗണനയിലുണ്ടെന്നും ഗതാഗതമന്ത്രി പറഞ്ഞു. കെഎസ്ആർ ടിസി ഊബറുമായി സഹകരിക്കുന്നതും ആലോചനയിലുണ്ട്. ടിക്കറ്റുകൾ ഊബറുമായി കൈക്കോർത്ത് വിൽപ്പന നടത്താമെന്ന നിർദേശം വന്നിട്ടുണ്ട്. ഇക്കാര്യം പരിശോധിക്കും.

ഓൺലൈൻ ബൈക്ക് ടാക്സിയുടെ പ്രവർത്തനനത്തിൽ ആശങ്കയുണ്ടെന്നും ഓട്ടോ സ്റ്റാൻഡുകളിൽ നിർത്തിയിട്ട് സവാരി പിടിക്കുന്നത് ശരിയല്ലെന്നും സി.പി. ജോൺ പറഞ്ഞു. ഇക്കാര്യത്തിൽ കൃത്യമായ മാനദണ്ഡം കൊണ്ടുവരും. അതുപോലെ കേരളത്തിൽ ഗ്രാമവണ്ടികളുടെ കുറവുണ്ട്. ഇത് പരിഹരിക്കാൻ 500 ബസുകൾ ഇറക്കാനാണ് ആലോചിക്കുന്നത്. ഇതിനുള്ള പണം ഗ്രാമപഞ്ചായത്തുകൾ നൽകേണ്ടി വരുമെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി.

SCROLL FOR NEXT