കൊല്ലം: സിപിഐയിൽ കൊഴിഞ്ഞ് പോക്ക് ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയ കൺട്രോൾ കമ്മീഷൻ റിപ്പോർട്ട് ന്യൂസ് മലയാളത്തിന്. പാർട്ടി അംഗങ്ങൾ നൽകുന്ന പരാതികൾ തീർപ്പാക്കുന്നില്ലെങ്കിൽ കൊഴിഞ്ഞ് പോക്ക് ഉണ്ടാകുമെന്ന് സംസ്ഥാന സമ്മേളത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
എന്നാൽ മുന്നറിയിപ്പ് നൽകിയ കമ്മീഷൻ കണ്ടെത്തൽ സംസ്ഥാന നേതൃത്വം അവഗണിച്ചെന്നാണ് വിമർശനം.കമ്മീഷന് ലഭിക്കുന്ന പരാതികളിൽ ജില്ലാ കൗൺസിലുകൾ മറുപടി പോലും നൽകുന്നില്ല. വി.എസ്. പ്രിൻസ് അവതരിപ്പിച്ച റിപ്പോർട്ട് ശരി വയ്ക്കുന്നതാണ് നിലവിലെ കൊഴിഞ്ഞ് പോക്ക്.