സിപിഐ  Source; Facebook
KERALA

26 അം​ഗ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്ത് സിപിഐ; എട്ട് പുതുമുഖങ്ങൾ

26 അം​ഗ കമ്മിറ്റിയെയാണ് തെരഞ്ഞെടുത്തത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിനെ തെരഞ്ഞെടുത്തു. 26 അം​ഗ കമ്മിറ്റിയെയാണ് തെരഞ്ഞെടുത്തത്. ബിനോയ് വിശ്വം, പി.പി. സുനീർ, സത്യൻ മൊകേരി, കെ. രാജൻ, പി. പ്രസാദ്, ജി.ആർ. അനിൽ, ചിഞ്ചുറാണി, പി. വസന്തം, രാജാജി, കമല സദാനന്ദൻ, കെ.കെ. അഷറഫ്, സി.കെ. ശശിധരൻ, മുല്ലക്കര, ആർ. രാജേന്ദ്രൻ, എൻ. രാജൻ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, സി.എൻ. ചന്ദ്രൻ, കെ.പി. സുരേഷ് രാജ്, കെ.കെ. വൻസരാജ്, വി.എസ്. സുനിൽ കുമാർ, കെ.എം. ദിനകരൻ, ടി.ടി. ജിസ് മോൻ, ടി.ജെ. ആഞ്ചലോസ്, ആർ. ലതാദേവി, ചിറ്റയം ഗോപകുമാർ, കൺട്രോൾ കമ്മീഷൻ ചെയർമാൻ സി.പി. മുരളി എന്നിവരാണ് കമ്മിറ്റിയിലുള്ളത്.

11 അംഗ സംസ്ഥാന സെക്രട്ടേറിയേറ്റിനെയും തെരഞ്ഞെടുത്തു. ബിനോയ് വിശ്വം, പി.പി. സുനീർ, സത്യൻ മൊകേരി, കെ. രാജൻ, പി. പ്രസാദ്, ജി.ആർ. അനിൽ, ചിഞ്ചുറാണി, ആർ. രാജേന്ദ്രൻ,കെ.കെ. വത്സരാജ്, കെ.കെ. അഷറഫ്, മുല്ലക്കര എന്നിവരാണ് സംസ്ഥാന സെക്രട്ടേറിയേറ്റിലുള്ളത്.

SCROLL FOR NEXT