ബിനോയ് വിശ്വം ഫയൽ ചിത്രം
KERALA

സിപിഐ സ്വീകരിച്ചത് അനുഭാവപൂർവമായ നിലപാട്, കെ.ഇ. ഇസ്മായിൽ നിരന്തരം പാർട്ടിയെ പ്രതിസന്ധിയിലാക്കി: ബിനോയ് വിശ്വം

പാലക്കാട് ജില്ലയിൽ പാർട്ടിയെ കെട്ടിപടുത്തത് താനാണ് എന്നാണ് കെ. ഇ ഇസ്മായിലിൻ്റെ വാദമെന്നും ബിനോയ് വിശ്വം പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

സിപിഐയുടെ മുതിർന്ന നേതാവായ കെ.ഇ. ഇസ്മായിലിനെ രൂക്ഷമായി വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ ഇസ്മായിലിനോട് അനുഭാവ പൂർവമായ നിലപാടാണ് സ്വീകരിച്ചത്. എന്നാൽ തിരിച്ച് ഇസ്മായിലിൻ്റെ ഭാഗത്ത് നിന്നും അത്തരം നിലപാട് ഉണ്ടായില്ല. നിരന്തരം പാർട്ടിയെ പ്രതിസന്ധിയിലാക്കാനാണ് ഇസ്മായിൽ ശ്രമിച്ചതെന്നും ബിനോയ് വിശ്വം പറഞ്ഞു.

നിരന്തരം പാർട്ടിയെ മാധ്യമങ്ങളിലൂടെ അവഹേളിച്ചു. പാലക്കാട് ജില്ലയിൽ പാർട്ടിയെ കെട്ടിപടുത്തത് താനാണ് എന്നാണ് കെ. ഇ ഇസ്മായിലിൻ്റെ വാദം. അത് ശരിയല്ല. പല നേതാക്കളിൽ ഒരാൾ മാത്രമാണ് ഇസ്മായിൽ. എല്ലാവരുടെയും മൂക്ക് താഴേട്ടാണ് എന്ന് കെ. ഇ ഇസ്മായിൽ മനസിലാകണമെന്നും ബിനോയ് വിശ്വം പറഞ്ഞു.

സിപിഐ പാലക്കാട് ജില്ലാ സമ്മേളനത്തിൽ വിളിക്കാത്തതിൽ കെ.ഇ. ഇസ്മായിൽ പരാതി ഉന്നയിച്ചിരുന്നു. സമ്മേളനം തുടങ്ങുന്ന സമയത്ത് ആയുർവേദ ചികിത്സയ്ക്കു പോകുകയാണെന്ന് ഇസ്മായിൽ ഫേസ്ബുക്കിൽ കുറിക്കുകയും ചെയ്തിരുന്നു. പാർട്ടിയുമായി ബന്ധപ്പെട്ട് വേറെയും പ്രതികരണങ്ങൾ ഇസ്മായിൽ നടത്തിയിരുന്നു. ഇതിനെതിരെയാണ് ബിനോയ് വിശ്വം വിമർശനമുന്നയിച്ചത്.

SCROLL FOR NEXT