തിരുവനന്തപുരം: നെയ്യാറ്റിൻകര സിപിഐഎമ്മിൽ കല്ലുകടി. മുൻ നഗരസഭ ചെയർമാൻ പി.കെ. രാജ്മോഹനൻ്റെ അനുമോദന പരിപാടി മാറ്റിവച്ചു. എംഎൽഎ കെ. ആൻസലൻ ഇടപെട്ട് പരിപാടി റദ്ദാക്കിയെന്നാണ് ആക്ഷേപം. മന്ത്രി ജി. ആർ. അനിൽ ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന പരിപാടിയാണ് മാറ്റിവച്ചത്.
തിങ്കളാഴ്ച ഉച്ചയോടെ സ്വദേശാഭിമാനി ടൗൺഹാളിൽ നടക്കേണ്ടിയിരുന്ന പരിപാടിയാണ് താൽക്കാലികമായി മാറ്റിവച്ചത്. അപ്രതീക്ഷിതമായുണ്ടായ സാഹചര്യമാണ് പരിപാടി റദ്ദാക്കലിനു പിന്നിലെന്നാണ് വിശദീകരണം. എന്നാൽ എംഎൽഎയും രാജ്മോഹനനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് കാരണമെന്നാണ് സൂചന. നേരത്തെ ഏരിയാ കമ്മറ്റിയിൽ നിന്നും രാജ്മോഹനെ മാറ്റിയിരുന്നു. ഇതിന് പിന്നിലും അഭിപ്രായ വ്യത്യാസങ്ങളാണെന്നാണ് സൂചന.