കൊച്ചി: എസ്ഐആറിൽ അജ്ഞാത വോട്ടർമാരെ കുറിച്ചുള്ള വിവരങ്ങൾ ഞെട്ടിക്കുന്നതെന്ന് വിടി ബൽറാം ന്യൂസ് മലയാളത്തോട്. സർക്കാർ ജാഗ്രത പാലിക്കണമെന്നും ഓർമപ്പെടുത്തൽ. തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി വിജയത്തിന് വഴിയൊരുക്കിയത് വാർഡ് വിഭജനം എന്നും ബൽറാം ഹലോ മലയാളത്തിൽ പറഞ്ഞു.
ഒഴിവാക്കപ്പെടേണ്ടവർ തന്നെയാണ് പട്ടികയിൽ നിന്ന് പുറത്തായത്. വോട്ടർ പട്ടിക ശുദ്ധീകരിക്കപ്പെടണം എന്ന് തന്നെയാണ് ആഗ്രഹം. വ്യാജൻമാരെ വീണ്ടും ചേർക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും ബൽറാം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ പിന്തുണയാണ് യുഡിഎഫിന് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വലിയ ഉത്തരവാദിത്ത ബോധത്തോടെയാണ് മുന്നോട്ട് നീങ്ങുന്നത്. കോൺഗ്രസിന്റെ സോഷ്യൽ മീഡിയ വിഭാഗം ആരെയും ആക്രമിക്കുന്നില്ലെന്നും ബൽറാം വ്യക്തമാക്കി. അതേ സമയം കൊച്ചി കോർപ്പറേഷനിൽ മേയർ സ്ഥാനത്തേക്ക് എത്തുന്നത് ഏറ്റവും അർഹരായവർ എന്നും ബൽറാം പറഞ്ഞു.