KERALA

"നഗരത്തെ മാലിന്യ മുക്തമാക്കാൻ ഞങ്ങൾ ഒപ്പം നിൽക്കാം"; ആറ്റുകാൽ പൊങ്കാല മാലിന്യ പ്രശ്നത്തിൽ ഇടപെട്ട് സിപിഐഎം

നഗരസഭ പരാജയപ്പെട്ടയിടത്ത് സിപിഐഎം ജനങ്ങളുമായി ഇറങ്ങുന്നു എന്ന് ജില്ലാ സെക്രട്ടറി എ.എ. റഹീം പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് ആറ് ദിവസം പിന്നിട്ടിട്ടും നഗരത്തെ മാലിന്യമുക്തമാക്കത്തതിൽ ഇടപെട്ട് സിപിഐഎം. നഗരത്തിൻ്റെ പല ഭാഗങ്ങളിലും മാലിന്യങ്ങൾ നീക്കം ചെയ്യാതെ അവശേഷിച്ചതോടെയാണ് സിപിഐഎം മാലിന്യം നീക്കം ചെയ്യാൻ ഇറങ്ങിയത്. സംസ്കൃത കോളേജ് പരിസരത്തെ മാലിന്യങ്ങളാണ് പ്രവർത്തകരെത്തി നീക്കം ചെയ്തത്.

നഗരസഭ പരാജയപ്പെട്ടയിടത്ത് സിപിഐഎം ജനങ്ങളുമായി ഇറങ്ങുന്നു എന്ന് ജില്ലാ സെക്രട്ടറി എ.എ. റഹീം പറഞ്ഞു. സംസ്കൃത കോളേജ് പ്രധാനപ്പെട്ട ക്യാംപസാണ്. എന്നിട്ടും എന്ത് ഇടപെടലാണ് നഗരസഭ നടത്തുന്നതെന്ന് റഹീം ചോദിച്ചു. കോർപ്പറേഷൻ്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. മേയർ മാപ്പ് പറണമെന്നും, റഹീം ആവശ്യപ്പെട്ടു.

അശാസ്ത്രീയമായി മാലിന്യം നീക്കം ചെയ്യാൻ ശ്രമം നടക്കുന്നു. ആരോഗ്യ പ്രശ്നങ്ങൾ വരുത്തുന്ന ഇത്തരം നടപടികൾ പിൻവലിക്കണം. ഇത്തരം പ്രവർത്തനങ്ങൾ പാരിസ്ഥിതിക ആഘാതം ഉണ്ടാകും. മണ്ണിട്ട് മുടാനുള്ള ശ്രമം ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സണിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായി. ഇത്തരം നടപടികൾ വീഴ്ച ഉണ്ടാക്കുമെന്നും റഹീം വ്യക്തമാക്കി.

നഗരത്തെ മാലിന്യ മുക്തമാക്കാൻ ഞങ്ങൾ ഒപ്പം നിൽക്കാം. മുതിർന്ന നേതാക്കൾ മേയർക്ക് ഉപദേശം നൽകണം. കെടുകാര്യസ്ഥത നഗരസഭ ഒഴിവാക്കണം. ഉദ്യോഗസ്ഥരെ പഴിചാരുന്നത് ഒഴിവാക്കണമെന്നും റഹീം പറഞ്ഞു. തൊഴിലാളിക്ക് നേരെ എടുത്ത നടപടി പിൻവലിക്കണമെന്നും പാവങ്ങൾക്ക് മേൽ കുതിരക്കേറരുത്എന്നും റഹീം കൂട്ടിച്ചേർത്തു.

SCROLL FOR NEXT