ഇ. ദാമോദരന്‍ മാസ്റ്റര്‍ അന്തരിച്ചു 
KERALA

പി. കെ. ശ്രീമതി ടീച്ചറുടെ ഭര്‍ത്താവ് ഇ. ദാമോദരന്‍ മാസ്റ്റര്‍ അന്തരിച്ചു

വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: പി. കെ. ശ്രീമതി ടീച്ചറുടെ ഭര്‍ത്താവ് ഇ. ദാമോദരന്‍ മാസ്റ്റര്‍ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മാടായി ഗവ. ഹൈസ്കൂൾ റിട്ടയേർഡ് അധ്യാപകനും പൊതുപ്രവർത്തകനുമായിരുന്നു.

പി. കെ. സുധീർ ഏക മകനാണ്. മുൻ ചെറുതാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പരേതനായ ഇ. നാരായണൻ മാസ്റ്റർ, ഇ. ബാലൻ നമ്പ്യാർ എന്നീവർ സഹോദരങ്ങളാണ്. രാവിലെ 11 മണി മുതൽ അതിയടത്തുള്ള വീട്ടിൽ പൊതുദർശനം നടക്കും. ഇ. ദാമോദരൻ മാസ്റ്ററുടെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.

SCROLL FOR NEXT