KERALA

ഇ. പി. ജയരാജന് ബിജെപിയിൽ ചേരാൻ ആഗ്രഹമുണ്ടായിരുന്നു, എന്നാൽ ബിജെപിക്ക്‌ താൽപര്യമില്ലായിരുന്നു: എ. പി. അബ്‌ദുള്ളക്കുട്ടി

പി. ജയരാജൻ ഒരു പുസ്തകം എഴുതിയാൽ ഇപിയുടെ കഥകൾ എല്ലാം പുറത്തുവരുമെന്നും അബ്‌ദുള്ളക്കുട്ടി പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: സിപിഐഎം നേതവ് ഇ. പി. ജയരാജന് ബിജെപിയിൽ ചേരാൻ ആഗ്രഹമുണ്ടായിരുന്നുവെന്ന് എ. പി. അബ്‌ദുള്ളക്കുട്ടി. ഇ.പിക്ക് ബിജെപിയിൽ ചേരാൻ ആഗ്രഹമുണ്ടായിരുന്നുവെന്നും, എന്നാൽ ആആഗ്രഹം ബിജെപിക്ക് ഇല്ലായിരുവ്വുവെന്നും അബ്‌ദുള്ളക്കുട്ടി പറഞ്ഞു.

ഗോവിന്ദൻ മാഷിനെയും പി. ജയരാനെയും വിമർശിക്കാൻ തട്ടിക്കൂട്ടിയ പുസ്തകമാണ് ജയരാജൻ ഇപ്പോൾ പുറത്തിറക്കിയിട്ടുള്ളത്. ഗോവിന്ദനോട്‌ കടുത്ത വിരോധമാണ് ഇപിക്കുള്ളതെന്നും അബ്‌ദുള്ളക്കുട്ടി കൂട്ടിച്ചേർത്തു. അതുകൊണ്ടാണ് പരിപാടിയിലേക്ക് ക്ഷണിക്കാതിരുന്നത്. പി. ജയരാജൻ ഒരു പുസ്തകം എഴുതിയാൽ ഇപിയുടെ കഥകൾ എല്ലാം പുറത്തുവരുമെന്നും അബ്‌ദുള്ളക്കുട്ടി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസമാണ് ഇ.പി. ജയരാജൻ്റെ ആത്മകഥയായ ഇതാണെൻ്റെ ജീവിതം പുറത്തിറക്കിയത്. കണ്ണൂരിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് കഥാകൃത്ത് ടി. പത്മനാഭന് പുസ്തകം നൽകി പ്രകാശനം ചെയ്തത്. മാതൃഭൂമി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

SCROLL FOR NEXT