KERALA

കോലീബി സഖ്യം ഇക്കുറി ജമാഅത്തെ ഇസ്ലാമിയെകൂടി ഉള്‍പ്പെടുത്തിയത് ഇടതുപക്ഷ പരാജയത്തിന് കാരണം: ടി.കെ ഹംസ

ഇടത് തുടര്‍ ഭരണം ഭയപ്പെട്ട കോണ്‍ഗ്രസും ലീഗും നിലനില്‍പ്പ് ഭയപ്പെട്ട് വര്‍ഗ്ഗീയ കക്ഷികളെ കൂട്ടുപിടിച്ചെന്നും ടി.കെ. ഹംസ

Author : ന്യൂസ് ഡെസ്ക്

മലപ്പുറം: ഇടതുപക്ഷം അധികാരത്തിലെത്തുമ്പോഴെല്ലാം മറ്റു കക്ഷികള്‍ കൂട്ടു മുന്നണിയുണ്ടാക്കി എതിര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് ടി.കെ. ഹംസ.

1991 ലെ കോ-ലീ-ബി സഖ്യം ഇക്കുറി ജമാഅത്തെ ഇസ്ലാമിയെ കൂടി ഉള്‍പ്പെടുത്തിയാണ് ഇടതുപക്ഷത്തെ നേരിട്ടതെന്നും ടി.കെ. ഹംസ പറഞ്ഞു.

കോണ്‍ഗ്രസ് ലീഗ് ജമാഅത്തെ ഇസ്ലാമി ബിജെപി കൂട്ടുകെട്ടാണ് ഇടതുപക്ഷത്തിന്റെ കനത്ത പരാജയത്തിന് കാരണമെന്നും ടികെ ഹംസ പറഞ്ഞു. ഇത്തരമൊരു മുന്നണി രൂപപ്പെട്ടത് ഇടതുപക്ഷം ഗൗരവമായി കണ്ടില്ല. ഇടത് തുടര്‍ ഭരണം ഭയപ്പെട്ട കോണ്‍ഗ്രസും ലീഗും നിലനില്‍പ്പ് ഭയപ്പെട്ട് വര്‍ഗ്ഗീയ കക്ഷികളെ കൂട്ടുപിടിച്ചു.

സിപിഐഎമ്മിന് തെറ്റുപറ്റിയെങ്കില്‍ തിരുത്തും. പരാജയത്തില്‍ മുഖ്യമന്ത്രിയെയും പാര്‍ട്ടിയെയും കുറ്റപ്പെടുത്താന്‍ പാര്‍ട്ടിക്കാര്‍ തയ്യാറാകില്ല. ഇടതുപക്ഷം അതിവേഗത്തില്‍ കേരളത്തില്‍ തിരിച്ചു വരുമെന്നും ടി.കെ. ഹംസ പറഞ്ഞു.

SCROLL FOR NEXT