തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലും മറ്റിടങ്ങളിലും നടക്കുന്ന റെയ്ഡിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് സിപിഐഎം. സംസ്ഥാനത്തൊട്ടാകെ പ്രതിഷേധ പ്രകടനങ്ങൾ ഉണ്ടാകും. തീരുമാനം സെക്രട്ടേറിയറ്റ് യോഗത്തിൽ ഉണ്ടാകും. അടിയന്തര സെക്രട്ടറിയേറ്റ് യോഗം ഓൺലൈനായി പുരോഗമിക്കുകയാണ്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണും.
പിണറായി വിജയനെതിരായ ഇഡി നീക്കത്തിൽ പ്രതിഷേധം ആളി കത്തുകയാണ്. കോഴിക്കോടും കണ്ണൂരും എറണാകുളത്തും ഉൾപ്പെടെ സംസ്ഥാനത്ത് പലയിടങ്ങളിലും പ്രതിഷേധം തുടരുകയാണ്. പിണറായി വിജയൻ്റെ കണ്ണൂരിലെയും തിരുവനന്തപുരത്തേയും വീടുകൾക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ് മുതിർന്ന നേതാക്കൾ ഉൾപ്പെടെ ഉള്ളവർ. പി. ജയരാജനും, എം.വി. ജയരാജനും, വി. ശിവൻകുട്ടിയും അടക്കമുള്ള നേതാക്കൾ സമരമുഖത്ത് ഉണ്ട്. മുഹമ്മദ് റിയാസിൻ്റെ കോഴിക്കോട്ടെ വീടിന് മുന്നിലും ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രതിഷേധം തുടരുകയാണ്.
റെയ്ഡിനെതിരെ സിപിഐഎം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവച്ചു. ബിജെപി സർക്കാരിൻ്റെ ആസൂത്രിത നീക്കമാണ് നടക്കുന്നതെന്ന് സിപിഐഎം എക്സിൽ കുറിച്ചു. ഇത്തരം നടപടികൾ പിണറായി വിജയനെയോ പാർട്ടിയെയോ ഭയപ്പെടുത്തില്ല. ഈ റെയ്ഡിൽ യുഡിഎഫ് സർക്കാരും പങ്കാളിയാണോ എന്നും സിപിഐഎം എക്സിൽ കുറിച്ചു.
അടിയന്തരാവസ്ഥ കാലത്തെ പൊലീസ് പീഡനം അതിജീവിച്ച പിണറായിയെ ഇഡി ഭയപ്പെടുത്തില്ലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി ന്യൂസ് മലയാളത്തോട് പറഞ്ഞു. പിണറായി വിജയന് നേരെയുള്ളത് ഹീനമായ ആക്രമണമെന്ന് പിണറായിയുടെ മകൾ വീണയ്ക്ക് നൽകിയ മാസ പ്രതിഫലം അഴിമതിയാണെന്ന് ആരോപിച്ചാണ് നടപടി. വീണ അന്വേഷണത്തോട് സഹകരിക്കുന്നുണ്ട്. രാഷ്ട്രീയമായ നടപടിയാണ് റെയ്ഡ്, ഇതിനെ തുറന്ന് കാട്ടും. യുഡിഎഫ് സർക്കാർ പങ്കാളിയാണോയെന്നും സിഎംആർഎല്ലിൽ നിന്ന് വൻ തുക കൈപ്പറ്റിയവർ വി.ഡി. മന്ത്രിസഭയിലുണ്ട്. റെയ്ഡ് കൊണ്ട് സിപിഐഎമ്മിനെയോ പിണറായി വിജയനെയോ തകർക്കാൻ കഴിയില്ലെന്നും എം.എ. ബേബി പറഞ്ഞു.