എറണാകുളം: പൊന്നുരുന്നിയിൽ യുവാവിനെ മർദിച്ച കേസിൽ സിപിഐഎം-പൊലീസ് ഒത്തുകളി ആരോപിച്ച് മർദനമേറ്റ യുവാവ് ഗിരിത്ത്. പ്രതികൾക്ക് സംരക്ഷണം നൽകുന്ന നിലപാടാണ് സ്വീകരിക്കുന്നത്. തനിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അടക്കം പരാതി നൽകിയിട്ടുണ്ട് എന്ന് യുവാവ് ന്യൂസ് മലയാളത്തോട് പറഞ്ഞു.
പ്രാദേശിക പ്രശ്‌നങ്ങളുടെ പേരിലുള്ള തർക്കമാണ് സംഘം ചേർന്ന് മർദിക്കുന്നതിലേക്ക് എത്തിയതെന്നാണ് ഗിരിത്തിൻ്റെ അഭിഭാഷകൻ പറയുന്നത്. അതിക്രൂര മർദനത്തിനിരയായ തൻ്റെ മൊഴി ക്യത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നും പൊലീസ് ഒത്തുകളിക്കുന്നതായുമാണ് ഗിരിത്ത് ആരോപിക്കുന്നത്.
കേസിലെ പ്രതികളെ പോലിസ് സംരക്ഷിക്കുന്നതിനാൽ തനിക്ക് ജീവനിൽ ഭയമുണ്ടെന്നും, നീതി ലഭിക്കാൻ നിയമപരമായ എല്ലാ വഴികളും തേടുമെന്നും ഗിരിത്ത് കൂട്ടിച്ചേർത്തു