തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സംസ്ഥാന സെക്രട്ടേറിയറ്റിൽ സ്വയം വിമർശനവുമായി സിപിഐഎം. ജനവികാരം തിരിച്ചറിയുന്നതിൽ സർക്കാരും നേതൃത്വവും പരാജയപ്പെട്ടു. പാർട്ടി സംഘടന സംവിധാനം താഴെ തട്ടു മുതൽ ദുർബലമായി എന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിലയിരുത്തി.
ഇന്ന് ചേർന്ന യോഗത്തിൽ പ്രതിപക്ഷ നേതാവിനെ തീരുമാനിച്ചില്ല. പ്രതിപക്ഷ നേതാവ് ആരാകണമെന്ന് ചർച്ച ഉണ്ടായില്ല. പാർട്ടി സംഘടന സംവിധാനം താഴെ തട്ടുമുതൽ ദുർബലമായി എന്നും വിമർശനം. പലയിടത്തും സ്ഥാനാർത്ഥിത്വത്തിലുൾപ്പെടെ പാളിച്ച ഉണ്ടായി. കണ്ണൂരിലെ പാർട്ടി കോട്ടകളിൽ തിരിച്ചടി ഉണ്ടായത് പ്രശ്നങ്ങൾ ഗൗരവത്തോടെ കാണാത്തത് മൂലമെന്നും വിമർശനം ഉണ്ടായി.
പാർട്ടി സംഘടന സംവിധാനം താഴെ തട്ടു മുതൽ ദുർബലമായി. സംസ്ഥാന നേതൃത്വത്തിന് ഒഴിഞ്ഞുമാറാൻ ആകില്ല. ബ്രാഞ്ച് മുതൽ ദൈനംദിന ഇടപെടൽ നടത്താതെ തിരിച്ചുവരവ് അസാധ്യമാണ്. ജനങ്ങളെ കേട്ടശേഷം തെരഞ്ഞെടുപ്പ് റിവ്യൂ മതിയെന്നുമാണ് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം.