"എല്ലാ സഖാക്കൾക്കും സ്വതന്ത്രമായി അഭിപ്രായം പറയാൻ അവസരം ഒരുക്കും"; കനത്ത തോൽവിക്ക് പിന്നാലെ എം.വി. ഗോവിന്ദൻ

തിരിച്ചടികളിൽ നിന്ന് തിരുത്തൽ വരുത്തി തിരിച്ചുവന്ന ചരിത്രമാണ് എൽഡിഎഫിനുള്ളതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
"എല്ലാ സഖാക്കൾക്കും സ്വതന്ത്രമായി അഭിപ്രായം പറയാൻ അവസരം ഒരുക്കും"; 
കനത്ത തോൽവിക്ക് പിന്നാലെ എം.വി. ഗോവിന്ദൻ
Published on
Updated on

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം അപ്രതീക്ഷിത പരാജയമാണ് നേരിട്ടത് എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തിരിച്ചടികളിൽ നിന്ന് തിരുത്തൽ വരുത്തി തിരിച്ചുവന്ന ചരിത്രമാണ് എൽഡിഎഫിനുള്ളത്. ഈ വിഷയത്തിൽ മുഴുവൻ സഖാക്കൾക്കും പറയാനുള്ളത് കേൾക്കുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.

മെയ്, ജൂൺ മാസങ്ങളിൽ പാർട്ടിയുടെ എല്ലാ ഘടകങ്ങളും വിളിച്ചു ചേർക്കും. പാർട്ടി അണികളെയും ജനങ്ങളെയും ഘടകകക്ഷികളേയും വിശ്വാസത്തിൽ എടുക്കുമെന്നും അവരുടെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും തിരിച്ചടിയെ കുറിച്ചുള്ള വിലയിരുത്തൽ നടത്തുകയെന്നും എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി. എൽഡിഎഫിൻ്റെ സ്ഥാനം ജനങ്ങളുടെ ഹൃദയത്തിലാണ്. വീണ്ടും അധികാരത്തിൽ വരാൻ സാധിക്കുന്ന മുന്നണിയാണ് എൽഡിഎഫ്. അതിന് സാധ്യമാകുന്ന തിരുത്തലുകൾ വരുത്തുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.

"എല്ലാ സഖാക്കൾക്കും സ്വതന്ത്രമായി അഭിപ്രായം പറയാൻ അവസരം ഒരുക്കും"; 
കനത്ത തോൽവിക്ക് പിന്നാലെ എം.വി. ഗോവിന്ദൻ
ഒരുപിടി ചുവന്ന പൂക്കൾ; ഭുവനേശ്വരൻ്റെ രക്തസാക്ഷി മണ്ഡപത്തിലെത്തി ജി.സുധാകരൻ

പാർട്ടി സഖാക്കൾക്ക് നിർഭയമായും സ്വതന്ത്രമായും അവരുടെ ഘടകങ്ങളിൽ അഭിപ്രായം പറയാൻ അവസരം ഒരുക്കണമെന്നാണ് നേതൃത്വം നിർദേശം നൽകിയിരിക്കുന്നത്. മുഴുവൻ ഏരിയ കമ്മിറ്റികളും സംസ്ഥാന കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തു കൊണ്ട് ചേരും. ജില്ലാ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത് ലോക്കൽ കമ്മിറ്റികളും, ഏരിയ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത് ബ്രാഞ്ച് യോഗങ്ങളും വിളിച്ച് ചേർക്കും. ഈ ചർച്ചകൾ കൂടി പരിഗണിച്ചായിരിക്കും തെരഞ്ഞെടുപ്പ് റിവ്യൂ തയ്യാറാക്കുകയെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

"എല്ലാ സഖാക്കൾക്കും സ്വതന്ത്രമായി അഭിപ്രായം പറയാൻ അവസരം ഒരുക്കും"; 
കനത്ത തോൽവിക്ക് പിന്നാലെ എം.വി. ഗോവിന്ദൻ
കോടിയേരി ബാലകൃഷ്ണന്റ വീട്ടിലെത്തി ടി.കെ. ഗോവിന്ദനും ഭാര്യയും; സന്ദർശനം തളിപ്പറമ്പിലെ വൻ വിജയത്തിന് പിന്നാലെ
News Malayalam 24x7
newsmalayalam.com