ഗവർണർ രാജേന്ദ്ര അർലേക്കർ, സിപിഐഎം മുഖപത്രം 
KERALA

സർവകലാശാലകളിൽ വിഭജന രാഷ്ട്രീയം വേണ്ട; ഗവർണർക്കെതിരെ സിപിഐഎം മുഖപത്രം

സംഘപരിവാർ അജണ്ട കേരളത്തിൽ നടപ്പാക്കാൻ ഗവർണർ ചാൻസലർ പദവി ദുരുപയോഗം ചെയ്യുന്നുവെന്നും വിമർശിക്കുന്നു

Author : ന്യൂസ് ഡെസ്ക്

സർവകലാശാലകളിൽ ഗവർണർ രാജേന്ദ്ര അർലേക്കറുടെ വിഭജന രാഷ്ട്രീയം വേണ്ടെന്ന് സിപിഐഎം മുഖപത്രം. സംഘപരിവാർ അജണ്ട കേരളത്തിൽ നടപ്പാക്കാൻ ഗവർണർ ചാൻസലർ പദവി ദുരുപയോഗം ചെയ്യുന്നു. ആർഎസ്എസ് കുപ്പായത്തിൽ നിന്നിറങ്ങാൻ ഗവർണർ കൂട്ടാക്കുന്നില്ലെന്നും ദേശാഭിമാനി മുഖപത്രത്തിൽ വിമർശിക്കുന്നു.

സ്വാതന്ത്ര്യ സമരത്തിൻ്റെ ത്യാഗോജ്വല ചരിത്രം തമസ്കരിക്കാനാണ് വിഭജന ഭീതി ദിനാചരണം നടപ്പാക്കുന്നത്. ആർഎസ്എസ് അജണ്ട നടക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കേരളത്തിൻ്റെ നിലപാടെന്നും മുഖപ്രസംഗം പറയുന്നു. സംഘപരിവാർ അജണ്ട കേരളത്തിലെ സർവകലാശാലകളിൽ നടപ്പാക്കാനാണ് ഗവർണർ ചാൻസിലർ പദവി ദുരുപയോഗം ചെയ്യുന്ന നടപടി അപലപനീയമാണ്. അതിനെ എതിർത്ത് തോൽപ്പിക്കപ്പെടേണ്ടതുണ്ടെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

വിസിമാരെ ഉപയോഗിച്ച് ഭരണഘടനാ വിരുദ്ധമായി ഇടപെടാനുള്ള ഗവർണറുടെ നീക്കം കേരളത്തിലെ സർവകലാശാലകളിൽ അനുവദീക്കാനാനില്ലെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. ആർഎസ്എസ് അജണ്ട നടക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കേരളത്തിൻ്റെ നിലപാടെന്നും പറയുന്നു.

SCROLL FOR NEXT