രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക വിവാദത്തില്‍ പൊലീസ് കേസെടുത്ത് പൊലീസ്. ക്രൈം ബ്രാഞ്ച് ആണ് കേസെടുത്തിരിക്കുന്നത്.
ഗര്‍ഭച്ഛിദ്രം നടത്താന്‍ നിര്‍ബന്ധിച്ചുവെന്ന വിഷയത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ അഭിഭാഷകന്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതി നല്‍കിയിരുന്നു. ഇതില്‍ കേസെടുക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കാന്‍ ഉച്ചയ്ക്ക് ഡിജിപി റവാഡ ചന്ദ്രശേഖര്‍ പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു.
ഇതിന് പിന്നാലെയാണ് ക്രൈം ബ്രാഞ്ച് കേസെടുത്തിരിക്കുന്നത്. സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തുക, അവരെ ദ്രോഹിക്കാന്‍ ശ്രമിക്കുക എന്നതടക്കമുള്ള, ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകള്‍ പ്രകാരമാണ് കേസ് എന്നാണ് കരുതുന്നത്.
കൃത്യമായി പരാതിക്കാരില്ലാത്ത വിഷയത്തില്‍ കേസെടുത്തുകഴിഞ്ഞാല്‍ അതില്‍ കേസ് നിലനില്‍ക്കുമോ എന്ന ചോദ്യം പൊലീസിന് മുന്നില്‍ ഉയര്‍ന്നിരുന്നു. അതേസമയം പരാതിക്കാരെ കണ്ടെത്താനും ആലോചനയുണ്ടെന്നാണ് വിവരം.