തിരുവനന്തപുരം: ലൈംഗികാരോപണ കേസുകളിൽ വലഞ്ഞ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് പുതിയ കുരുക്ക്. ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകാൻ എംഎൽഎയ്ക്ക് നിർദേശം ലഭിച്ചിട്ടുണ്ട്.
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ ഐഡി കേസുമായി ബന്ധപ്പെട്ടാണ് മുൻ യൂത്ത് കോൺഗ്രസ് അധ്യക്ഷനായ രാഹുൽ മാങ്കൂട്ടത്തിലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്. കേസിലെ മൂന്നാം പ്രതി അഭി വിക്രത്തിൻ്റെ വോയ്സ് ചാറ്റ് അന്വേഷണ സംഘം തിരിച്ചെടുത്തിട്ടുണ്ട്.
അതിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പേര് പരാമർശിക്കുന്നുണ്ട്. ഇതേ തുടർന്നാണ് രാഹുലിനെ ചോദ്യം ചെയ്യാനായി നോട്ടീസ് അയച്ചത്. നോട്ടീസ് ഇതിനോടകം കൈമാറിയിട്ടുണ്ട്. വരുന്ന ശനിയാഴ്ച ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്.