ഇറ്റലിയിൽ ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് 
KERALA

ഇറ്റലിയിൽ ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്; സംഭവത്തിന് പിന്നിൽ റിട്ട.ഐബി ഉദ്യോഗസ്ഥൻ

റിട്ടയർഡ് ഐബി ഉദ്യോഗസ്ഥൻ, ആർഎസ്‌പി നേതാവ് അടക്കമുള്ളവരാണ് തട്ടിപ്പിന് പിന്നിൽ

Author : ന്യൂസ് ഡെസ്ക്

കൊല്ലം: സൻതൃപ്തി റെക്രിറ്റോയിൻറ്റി ഇന്ത്യാ എന്ന സ്ഥാപനത്തിൻ്റെ മറവിൽ ഇറ്റലിയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്. നൂറിലധികം പേരിൽ നിന്ന് നാല് കോടിയിലധികം രൂപ തട്ടിച്ചു. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഉള്ള സാധാരണ ജനങ്ങളാണ് തട്ടിപ്പിന് ഇരയായത്.

റിട്ടയേഡ് ഐബി ഉദ്യോഗസ്ഥൻ സോളമൻ സെബാസ്റ്റ്യൻ, ആർഎസ്‌പി നേതാവ് ജസ്റ്റിൻ ജോൺ എന്നിവരാണ് തട്ടിപ്പിന് നേതൃത്വം നൽകിയത്. തട്ടിപ്പിന് ഇരയായതിൽ ഭൂരിഭാഗം പേരും ക്രൈസ്തവ വിശ്വാസികളാണ്. ഒരു ലക്ഷം മുതൽ നാല് ലക്ഷം രൂപ വരെയാണ് പല ആളുകളിൽ നിന്ന് പിരിച്ചത്.

പണം സമാഹരിച്ച ഉടനെ തന്നെ സൻതൃപ്തി റെക്രിറ്റോയിൻറ്റി ഇന്ത്യാ സ്ഥാപനത്തിൻ്റെ ഓഫീസ് അടച്ചു പൂട്ടി. ഇതേതുടർന്നാണ് പരാതിക്കാർ സോളമൻ സെബാസ്റ്റ്യൻ്റെ വീട്ടിലും ഓഫീസിലും എത്തി പ്രതിഷേധം നടത്തി. സോളമൻ സെബാസ്റ്റ്യൻ തട്ടിയെടുത്ത നാലു കോടി രൂപ ഫിൻലൻഡിലേക്കാണ് പോയിരിക്കുന്നതെന്നാണ് വിവരം.

SCROLL FOR NEXT