ശബരിമല Source: Social Media
KERALA

ശബരിമലയിൽ തിരക്കേറുന്നു; മണ്ഡലകാലത്തെ വെര്‍ച്വല്‍ ക്യൂ സമയം കര്‍ശനമാക്കി പൊലീസ്

പരമ്പരാഗത കാനനപാതയിലെ തീർത്ഥാടനത്തിനും ഇന്നലെ തുടക്കമായി.

Author : ന്യൂസ് ഡെസ്ക്

ശബരിമല: മണ്ഡലകാലത്ത് ശബരിമല ദർശനത്തിന് എത്തുന്ന ഭക്തന്‍മാരുടെ വെര്‍ച്വല്‍ ക്യൂ സമയം കര്‍ശനമാക്കി പൊലീസ്. അനുവദിച്ച സമയത്ത് തന്നെ ഭക്തർ ദര്‍ശനത്തിന് എത്തണമെന്ന് പൊലീസ് അഭ്യർഥിച്ചു. നേരത്തേ സമയം കൃത്യമായി പരിശോധിച്ചിരുന്നില്ല.

അതേസമയം, മണ്ഡലകാലത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിറഞ്ഞ് തുടങ്ങിയിട്ടുണ്ട്. ബുക്കിങ്ങിന് ഒഴിവുള്ളത് ഇനി നാളെ മാത്രമാണ്. ഏകദേശം 3000 സ്ലോട്ടുകളാണ് ബാക്കിയുള്ളത്. ഡിസംബര്‍ 25 വരെയും 31നും ബുക്കിങ് ലഭിക്കില്ല. സ്ലോട്ട് ബുക്കിങ്ങിന് ഒഴിവുള്ളത് ജനുവരി ഒന്ന് മുതല്‍ ഒന്‍പത് വരെ മാത്രമാണ്.

പരമ്പരാഗത കാനനപാതയിലെ തീർത്ഥാടനത്തിനും ഇന്നലെ തുടക്കമായി. ആദ്യദിനമായ ചൊവ്വാഴ്ച 745 പേരാണ് സത്രത്തിൽ നിന്ന് കാനനപാത വഴി മല കയറിയത്. രാവിലെ ഏഴരയ്ക്ക് അഴുത ഫോറസ്റ്റ് സെക്ഷൻ ഓഫീസിനു മുന്നിൽ തയ്യാറാക്കിയ കൗണ്ടറിലെ പരിശോധനകൾക്കു ശേഷം ആദ്യ സംഘം മല കയറി. സത്രം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപം തയ്യാറാക്കിയ പന്തലിൽ നിന്ന് നിന്ന് ടോക്കൺ നൽകിയാണ് കാനന പാതയിലേക്ക് കടത്തിവിടുന്നത്. ആദ്യ മണിക്കൂറിൽ തന്നെ അറുനൂറിലധികം അയ്യപ്പ ഭക്തർക്ക് ടോക്കൺ നൽകി.

SCROLL FOR NEXT