കാലടി സർവകലാശാല വിദ്യാർഥികൾക്ക് നിർണായകം 
KERALA

കാലടി സർവകലാശാല വിദ്യാർഥികൾക്ക് നിർണായകം; ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

ഹൈക്കോടതി കഴിഞ്ഞ ദിവസം നടത്തിയ അനുകൂല പരാമര്‍ശങ്ങളില്‍ വിദ്യാർഥികൾക്ക് അനുകൂല വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സസ്‌പെന്‍ഷനിലുള്ള കാലടി സര്‍വകലാശാല വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് വിധി പുറപ്പെടുവിക്കുന്നത്.

എന്നാല്‍ ഹാജരില്ലാത്തതിനാല്‍ പരീക്ഷ എഴുതാന്‍ അനുവദിക്കരുതെന്ന നിലപാടിലാണ് സര്‍വകലാശാല അധികൃതര്‍. മതിയായ ഹാജര്‍ ഇല്ലാത്ത കുട്ടികളെ പരീക്ഷ എഴുതാന്‍ അനുവദിക്കുന്നത് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും സർവകലാശാല ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സസ്‌പെന്‍ഷനിലുള്ളതില്‍ ഏഴ് പിജി വിദ്യാര്‍ഥികളും മൂന്ന് ഡിഗ്രി വിദ്യാര്‍ഥികളുമാണ് പരീക്ഷ എഴുതാനുള്ളത്. ഇതിനിടെ വിദ്യാര്‍ഥികളുടെ അനിശ്ചിതകാല നിരാഹാര സമരം 12-ാം ദിവസത്തിലേക്ക് കടന്നു. സസ്‌പെന്‍ഡ് ചെയ്തവരില്‍ മൂന്നുപേരാണ് കാലടി സര്‍വകലാശാലയ്ക്ക് മുന്നില്‍ നിരാഹാര സമരം നടത്തുന്നത്. അതേസമയം സർവകലാശാലയിലെ സമരപന്തലിലേക്ക് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഇന്ന് എത്തും.

SCROLL FOR NEXT