തിരുവനന്തപുരം ചാലയിൽ വൻ സ്വർണക്കൊള്ള; ബൈക്കിലെത്തിയ സംഘം 100 പവനോളം സ്വർണം കവർന്നു

ജ്വല്ലറി ഉടമ സ്വർണവുമായി വീട്ടിലേക്ക് പോകും വഴിയാണ് കവർച്ച നടന്നത്.
Major gold heist in Chalai, Thiruvananthapuram
തിരുവനന്തപുരം ചാലയിൽ വൻ സ്വർണക്കൊള്ള
Published on: 
Updated on: 

തിരുവനന്തപുരം: തിരുവനന്തപുരം ചാലയിൽ വൻ സ്വർണക്കൊള്ള. ചാല സഭാവതി കോവിൽ റോഡിലുള്ള വൈഷ്ണവി ജ്വല്ലറിയുടെ ഉടമ കടപൂട്ടി വീട്ടിലേക്ക് പോകുംവഴിയാണ് കവർച്ച നടന്നത്. നൂറു പവനോളം സ്വർണ്ണം മോഷണം പോയിയെന്നാണ് പ്രാഥമിക വിവരം.

ഇന്നലെ രാത്രി സ്വർണവുമായി വീട്ടിലേക്ക് പോകാൻ ഒരുങ്ങവെ ബൈക്കിലെത്തിയ സംഘം സ്വർണം തട്ടിപ്പറിക്കുകയായിരുന്നു. രാത്രി പന്ത്രണ്ടോടെയായിരുന്നു സംഭവം.

Major gold heist in Chalai, Thiruvananthapuram
എൽപിഎസ്‌ടി സമരനായിക വളർമതി വീണ്ടും ആശുപത്രിയിൽ; ആരോഗ്യനില മോശം

രണ്ട് ബൈക്കുകളിലാണ് അക്രമികള്‍ എത്തിയത്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ഫോർട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കവർച്ച കൃത്യമായ ആസൂത്രണത്തോടെയാണെന്നാണ് പൊലീസ് നിഗമനം.

Major gold heist in Chalai, Thiruvananthapuram
"വന്ദേമാതരത്തെ അപമാനിച്ചു"; കെ. മുരളീധരനെതിരെ കേസെടുക്കണമെന്ന് ബിജെപി