Source: News Malayalam 24x7
KERALA

"ഒളിവിൽ കഴിയാൻ പോപ്പുലർ ഫ്രണ്ട് സഹായം കിട്ടി"; അധ്യാപകൻ്റെ കൈവെട്ടിയ കേസിലെ പ്രതിയുടെ നിര്‍ണായക മൊഴി

14 വർഷം ഒളിവിൽ കഴിഞ്ഞ സവാദിനെ 2024ലാണ് പിടികൂടിയത്...

Author : ന്യൂസ് ഡെസ്ക്

എറണാകുളം: മൂവാറ്റുപുഴയിൽ പ്രൊഫസർ ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസിലെ ഗൂഢാലോചന അന്വേഷിക്കാൻ എൻഐഎ. മുഖ്യപ്രതി സവാദിന് 14 വർഷം ഒളിവിൽ കഴിയാൻ പോപ്പുലർ ഫ്രണ്ടിന്‍റെ സഹായം കിട്ടിയെന്ന് നിർണായക മൊഴി. ഡിണ്ടിഗൽ, ചെന്നൈ, കണ്ണൂർ എന്നിവിടങ്ങളിലാണ് സവാദ് ഒളിവിൽ കഴിഞ്ഞത്. ഒളിവിൽ കഴിയാൻ സഹായിച്ചവർക്ക് കൈവെട്ട് കേസിന്റെ ഗൂഢാലോചനയിൽ പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്ന് എന്ന് എൻഐഎ. 14 വർഷം ഒളിവിൽ കഴിഞ്ഞ സവാദിനെ 2024ലാണ് പിടികൂടിയത്. കേസിലെ 19 പ്രതികളെ കോടതി നേരത്തെ ശിക്ഷിച്ചിരുന്നു.

2010 ജൂലായ് നാലിനാണ് കേസിനാസ്പദമായ സംഭവം. ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയതില്‍ മതനിന്ദ ആരോപിച്ചായിരുന്നു കേസിലെ മുഖ്യപ്രതി സവാദിന്‍റെ നേതൃത്വത്തിലുള്ള സംഘം തൊടുപുഴ ന്യൂമാൻ കോളേജിൽ അധ്യാപകനായിരുന്ന പ്രൊഫ. ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിയത്. പോപ്പുലര്‍ ഫ്രണ്ട് എന്ന നിരോധിതസംഘടനയുടെ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. ഭീകരസംഘടനയില്‍ അംഗമായ എം.കെ. നാസറാണ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍. ഗൂഢാലോചനയിലും ഇയാള്‍ക്ക് പങ്കുണ്ട്.

SCROLL FOR NEXT