രണ്ടാനച്ഛൻ  
KERALA

വികൃതി കാണിച്ചതിന് ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ചു; കൊല്ലത്ത് മൂന്നാം ക്ലാസുകാരന് രണ്ടാനച്ഛൻ്റെ പീഡനം

സംഭവത്തിൽ രണ്ടാനച്ഛനെ പൊലീസ് അറസ്റ്റു ചെയ്തു

Author : ന്യൂസ് ഡെസ്ക്

കൊല്ലം: തേവലക്കരയിൽ മൂന്നാം ക്ലാസുകാരന് രണ്ടാനച്ഛൻ്റെ പീഡനം. വികൃതി കാട്ടിയതിന് കുഞ്ഞിൻ്റെ കാലിൽ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ചു. സംഭവത്തിൽ രണ്ടാനച്ഛനെ പൊലീസ് അറസ്റ്റു ചെയ്തു. മൈനാഗപ്പളളി സ്വദേശി കൊച്ചനിയനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഇയാൾക്കെതിരെ ജുവനയിൽ ജസ്റ്റിസ് ആക്ട്, ആയുധം കൊണ്ട് പരിക്കേൽപ്പിക്കൽ എന്നീ വകുപ്പുകളാണ് ചുമത്തിയത്.

വീട്ടിൽ കാണിച്ച വികൃതിക്കാണ് രണ്ടാനച്ഛൻ ശിക്ഷ നൽകിയത്. പ്രാഥമിക ചികിത്സ പോലും ലഭിച്ചില്ലെന്ന് കുട്ടി പൊലീസിന് മൊഴി നൽകി. പൊലീസ് കുഞ്ഞിൽ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തുകയാണ്. സിഡബ്ല്യുസി കൊല്ലം ജില്ല ചെയർമാനും പൊലീസ് സ്റ്റേഷനിൽ എത്തിയിട്ടുണ്ട്.

അമ്മയുടെ മാതവും രണ്ടാനച്ഛനുമാണ് കുഞ്ഞിനെ നോക്കിയിരുന്നത്. നിലവിൽ കുഞ്ഞിനെ സിഡബ്ലുസിയിലേക്ക് മാറ്റി. കുഞ്ഞിന്റെ അമ്മ വിദേശത്താണ്. പെട്ടെന്ന് ഉണ്ടായ ദേഷ്യത്തിന് ചെയ്ത് പോയതാണെന്നാണ് രണ്ടാനച്ഛന്റെ മൊഴി. എന്നാൽ ഇത്തരത്തിൽ നേരത്തെയും കുട്ടിയെ ഉപദ്രവിച്ചുട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കും.

SCROLL FOR NEXT