കൊച്ചി: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷനെതിരെ നിയമനടപടിക്കൊരുങ്ങി കുസാറ്റ്. സ്ത്രീകളെയും പുരുഷൻമാരെയും വേർതിരിച്ചിരുത്തിയ പ്രൊഫ്കോൺ എന്ന പരിപാടിക്കെതിരെയാണ് കുസാറ്റ് പരാതി നൽകിയിരിക്കുന്നത്.
സർവകലാശാലയുടെ പേര് അനധികൃതമായി ഉപയോഗിച്ചെന്നും നിയമനടപടി സ്വീകരിക്കുമെന്നും സർവകലാശാല രജിസ്ട്രാർ അറിയിച്ചു. കുസാറ്റിലെ താലിബാനിസം എന്ന തരത്തിൽ ബിജെപി പരിപാടിക്കെതിരെ വിമർശനവുമായി എത്തിയിരുന്നു.