അമിത് ചക്കാലക്കൽ Source: News Malayalam 24x7
KERALA

ഓപ്പറേഷൻ നുംഖോർ: അമിത് ചക്കാലയ്ക്കലിൻ്റെ വാഹനങ്ങൾ വിട്ടുനൽകി കസ്റ്റംസ്; തിരിച്ചുനൽകിയത് കർശന ഉപാധികളോടെ

സംസ്ഥാനത്തിന് പുറത്തു വാഹനം ഓടിക്കരുത് എന്നടക്കം കർശന ഉപാധികളോടെയാണ് വാഹനങ്ങൾ വിട്ടുനൽകിയത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ഓപ്പറേഷൻ നുംഖോറിൽ പിടിച്ചെടുത്ത നടൻ അമിത് ചക്കാലക്കലിന്റെ എല്ലാ വാഹനങ്ങളും വിട്ടുനൽകി കസ്റ്റംസ്. കർശന ഉപാധികളോടെയാണ് വാഹനം വിട്ടുനൽകിയത്. കേസിൽ അന്വേഷണം തുടരുമെന്നും കസ്റ്റംസ് വ്യക്തമാക്കി.

സെപ്‌തംബർ 23നാണ് കസ്റ്റംസ് നടൻ അമിത് ചക്കാലക്കലിൻ്റെ വാഹനങ്ങൾ കസ്റ്റഡിയിലെടുത്തത്. പിടിച്ചെടുത്ത എല്ലാ വാഹനങ്ങളും കസ്റ്റംസ് വിട്ടു നൽകിയിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തു വാഹനം ഓടിക്കരുത്, വാഹനം ആർക്കും കൈമാറരുത് എന്നിങ്ങനെ കർശന ഉപാധികളോടെയാണ് വാഹനങ്ങൾ വിട്ടുനൽകിയത്.

SCROLL FOR NEXT