ദുൽഖർ സൽമാൻ Source: Instagram
KERALA

ദുൽഖറിൻ്റെ വാഹനം വിട്ടുനൽകി കസ്റ്റംസ്; കേസ് കഴിയും വരെ നിരത്തിലിറക്കാൻ കഴിയില്ല

സേഫ് കസ്റ്റഡിയിലാണ് വാഹനം വിട്ടുനൽകിയത്...

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ഓപ്പറേഷൻ നുംഖോറിൽ പിടിച്ചെടുത്ത ദുൽഖർ സൽമാന്റെ വാഹനം കസ്റ്റംസ് വിട്ടുനൽകി. സേഫ് കസ്റ്റഡിയിലാണ് വാഹനം വിട്ട് നൽകിയത്. അന്വേഷണ പരിധിയിലുള്ള വാഹനമായതിനാൽ നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്. കേസ് കഴിയുന്നത് വരെ ദുൽഖറിന് ലാൻഡ് റോവർ ഡിഫൻഡർ വാഹനം നിരത്തിലിറക്കാൻ കഴിയില്ല. ബോണ്ടിൻ്റേയും ആൾജാമ്യത്തിൻ്റേയും ഉറപ്പിലാണ് വാഹനം വിട്ട് നൽകിയത്.

ദുൽഖർ വാഹനം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസിനെ സമീപിച്ചിരുന്നു. കസ്റ്റംസിന് നൽകിയിട്ടുള്ള അപേക്ഷ പരിഗണിച്ച് മാത്രം വാഹനം വിട്ടുനൽകാനാണ് കോടതി നിർദേശിച്ചത്. കസ്റ്റംസ് വിശദമായ വാദം നേരത്തെ കോടതിയിൽ നടത്തിയിരുന്നു. നിയമവിരുദ്ധമായല്ല, കസ്റ്റംസ് ആക്ട് പ്രകാരമാണ് വാഹനം പിടിച്ചെടുത്തത് എന്നായിരുന്നു കസ്റ്റംസിൻ്റെ വാദം.

ഭൂട്ടാനില്‍ നിന്നുള്ള ആഢംബര കാറുകള്‍ നികുതി വെട്ടിച്ച് ഇന്ത്യയില്‍ എത്തിയെന്ന ഇന്റലിജന്‍സ്‌ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ഓപ്പറേഷൻ നുംഖോർ എന്ന പേരിൽ രാജ്യ വ്യാപക പരിശോധന നടത്തിയത്.

SCROLL FOR NEXT