ദുൽഖർ സൽമാൻ Source; Social Media
KERALA

വാഹനത്തിന്റെ രേഖകളിൽ സംശയമുണ്ടെന്ന് കസ്റ്റംസ്; ദുൽഖർ സൽമാന്റെ വാഹനം ഉടൻ വിട്ടുകൊടുത്തേക്കില്ല

വാഹനം വിട്ടു നൽകണമെന്ന ദുൽഖറിന്റെ ആവശ്യം പരിഗണിക്കണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി പിടിച്ചെടുത്ത നടൻ ദുൽഖർ സൽമാന്റെ വാഹനം ഉടൻ വിട്ടുകൊടുക്കില്ലെന്ന് സൂചന. പ്രാഥമിക പരിശോധനയിൽ വാഹനത്തിന്റെ രേഖകളിൽ സംശയമുണ്ടെന്ന് കസ്റ്റംസ് പറയുന്നു. ദുൽഖറിന്റെ അപേക്ഷയിൽ പരിശോധന തുടരുകയാണ്. ആവശ്യമെങ്കിൽ നടനെ നേരിട്ട് വിളിപ്പിക്കും. വാഹനം വിട്ടു നൽകണമെന്ന ദുൽഖറിന്റെ ആവശ്യം പരിഗണിക്കണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു.

ദുൽഖറിൻ്റെ ലാൻ്റ് റോവർ ഡിസ്കവറി വിട്ടുനൽകുന്നത് പരിഗണിക്കണമെന്നായിരുന്നു കോടതി നിർദേശം. ഉപാധികളോടെയാണ് വാഹനം വിട്ടുനൽകണമെന്നാണ് ഹൈക്കോടതി നിർദേശിച്ചത്.നടൻ സമർപ്പിച്ച ഹര്‍ജിയിലായിരുന്നു കോടതി ഇടപെടൽ. ദുൽഖറിൻ്റെ ആവശ്യം കസ്റ്റംസിൻ്റെ ജോയിൻ്റ് കമ്മീഷണർ പരിഗണിക്കണം. അതോടൊപ്പം അന്വേഷണസംഘത്തിൻ്റെ വാദങ്ങൾ പരിഗണിച്ച് അഡ്ജുഡിക്കേറ്റിങ് അതോറിറ്റി തീരുമാനമെടുക്കണം. ആവശ്യം തള്ളിയാല്‍ കാരണം സഹിതം കസ്റ്റംസ് ഉത്തരവിറക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു.

ദുൽഖർ വാഹനം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസിനെ സമീപിച്ചിരുന്നു. കസ്റ്റംസിന് നൽകിയിട്ടുള്ള അപേക്ഷ പരിഗണിച്ച് മാത്രം വാഹനം വിട്ടുനൽകാനാണ് കോടതി നിർദേശിച്ചത്. കസ്റ്റംസ് വിശദമായ വാദം നേരത്തെ കോടതിയിൽ നടത്തിയിരുന്നു. നിയമവിരുദ്ധമായല്ല, കസ്റ്റംസ് ആക്ട് പ്രകാരമാണ് വാഹനം പിടിച്ചെടുത്തത് എന്നായിരുന്നു കസ്റ്റംസിൻ്റെ വാദം. എന്നാൽ, കസ്റ്റംസിന് നേരെ കോടതി നിരവധി ചോദ്യങ്ങൾ നിരത്തി. നിരവധി വർഷങ്ങളായി ഉപയോഗിക്കുന്ന വാഹനമാണ്, ഏത് തരത്തിലാണ് വാഹനം പിടിച്ചെടുക്കാനുള്ള സാഹചര്യം, എന്തുകൊണ്ടാണ് ഇപ്പോൾ മാത്രം നടപടി എന്ന് തുടങ്ങിയ കാര്യങ്ങളായിരുന്നു കോടതി ചോദിച്ചത്.

ഭൂട്ടാനില്‍ നിന്നുള്ള ആഢംബര കാറുകള്‍ നികുതി വെട്ടിച്ച് ഇന്ത്യയില്‍ എത്തിയെന്ന ഇന്റലിജന്‍സ്‌ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ഇന്നലെ ഓപ്പറേഷൻ നുംഖോർ എന്ന പേരിൽ രാജ്യ വ്യാപക പരിശോധന നടത്തിയത്. വിവിധയിടങ്ങളിലായി നടത്തിയ പരിശോധനയിൽ 36 വാഹനങ്ങളാണ് പിടിച്ചെടുത്തത്. വയെല്ലാം ഭൂട്ടാൻ വഴി വന്നത് ആണെന്ന് പ്രാഥമിക പരിശോധനയിൽ ബോധ്യപ്പെട്ടിട്ടുണ്ട്.

കേസിൽ ദുല്‍ഖര്‍ സല്‍മാന്റെ രണ്ട് വാഹനങ്ങളും അമിത് ചക്കാലക്കലിൻ്റെ രണ്ട് വാഹനങ്ങളുമടക്കം കൊച്ചിയിൽ നിന്നും 10 വാഹനങ്ങളാണ് പിടിച്ചെടുത്തത്. ദുല്‍ഖര്‍ സല്‍മാന്റെ കാറുകള്‍ പിടിച്ചെടുത്തതിന് പുറമെ നാല് വാഹനങ്ങളുടെ രേഖകൾ ഹാജരാക്കാൻ നോട്ടീസ് നൽകിയിരുന്നു. അമിത് ചക്കാലക്കലിൻ്റെ മൂന്ന് വാഹനങ്ങളുടെ രേഖകളും ഹാജരാക്കാൻ നിർദേശിച്ചിരുന്നു.

SCROLL FOR NEXT