ബേപ്പൂരിലെ സ്ഥാനാർഥി വിവാദത്തിൽ മറുപടിയുമായി ഡിസിസി പ്രസിഡൻ്റ് കെ. പ്രവീൺ കുമാർ 
KERALA

"അൻവറിനെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല"; ബേപ്പൂരിലെ സ്ഥാനാർഥി വിവാദത്തിൽ മറുപടിയുമായി ഡിസിസി പ്രസിഡൻ്റ് കെ. പ്രവീൺ കുമാർ

പാര്‍ട്ടി ചിഹ്നത്തില്‍ ആണെങ്കില്‍ പി.വി. അന്‍വര്‍ ജയിക്കുമെന്നാണ് പറഞ്ഞതെന്ന് പ്രവീൺ കുമാർ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: ബേപ്പൂര്‍ മണ്ഡലത്തിലെ തോല്‍വിയില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമർശനവുമായി പി.വി. അന്‍വര്‍ രംഗത്ത് വന്നതിന് പിന്നാലെ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് കെ. പ്രവീണ്‍ കുമാര്‍. താന്‍ വ്യക്തിപരമായി ആരെയും ഉദേശിച്ച് പറഞ്ഞതല്ല എന്നാണ് പ്രവീൺ കുമാറിൻ്റെ വിശദീകരണം.

പ്രവര്‍ത്തകരില്‍ നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തകരുടെ യോഗത്തില്‍ പറഞ്ഞതാണ്. ഏണിയോ , കൈപ്പത്തിയോ ചിഹ്നത്തില്‍ മത്സരിച്ചാല്‍ ആരായാലും ജയിക്കുമായിരുന്നു എന്നാണ് താന്‍ ഉദേശിച്ചത് എന്ന് അദ്ദേഹം വിശദീകരിച്ചു. പാര്‍ട്ടി ചിഹ്നത്തില്‍ ആണെങ്കില്‍ പി.വി അന്‍വര്‍ ജയിക്കുമായിരുന്നുവെന്നാണ് പറഞ്ഞത്.

അന്‍വറുമായി വ്യക്തിപരമായി ഒരു പ്രശ്നവും ഇല്ലെന്നും ഇപ്പോഴും നല്ല സൗഹൃദത്തിലാണെന്നും അദ്ദേഹം പറഞ്ഞു. അന്‍വറിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബേപ്പൂരില്‍ തോല്‍വിക്ക് കാരണം സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പോരായ്മയാണെന്നായിരുന്നു കെ. പ്രവീണ്‍ കുമാറിൻ്റെ പ്രസംഗം. ഇതിനെതിരെയാണ് അൻവർ വീഡിയോ പങ്കുവച്ച് കോൺഗ്രസിനെതിരെ വിമർശനം ഉന്നയിച്ചത്.

SCROLL FOR NEXT