പാലക്കാട് റെയിൽവേ വിഭജനം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

റെയിൽവേ ഡിവിഷൻ വിഭജന തീരുമാനം പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി
Chief Minister V.D. Satheesan writes a letter to the Prime Minister
പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ
Published on
Updated on

തിരുവനന്തപുരം: പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്ന് മംഗളൂരുവിനെ ഒഴിവാക്കിയ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. കേരള സർക്കാരുമായി യാതൊരു കൂടിയാലോചനയും നടത്താതെയുള്ള തീരുമാനമെന്നും സതീശൻ പറഞ്ഞു.

അതേസമയം പാലക്കാട് ഡിവിഷനില്‍ നിന്നും മംഗലാപുരത്തെ ഒഴിവാക്കിയ റെയില്‍വേയുടെ നടപടിയിൽ എതിർപ്പ് ശക്തമാകുകയാണ്. മംഗളൂരു ജംഗ്ഷൻ, മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനുകൾ പോകുന്നതോടെ റെയിൽവേ ബജറ്റിൽ വിഹിതം വീണ്ടും കുറയും.

Chief Minister V.D. Satheesan writes a letter to the Prime Minister
നിതിൻ രാജിൻ്റെ മരണം; ഡിവൈഎസ്‌പി സുധീർ കല്ലന് സസ്പെൻഷൻ

ഇതോടെ ചരക്ക് വരുമാനത്തിൻ്റെ 60% ഇല്ലാതാകും. ട്രാക്കിൻ്റെ ദൂരം, വരുമാനം എന്നിവ അടിസ്ഥാനമാക്കിയാണ് ബജറ്റിൽ ഡിവിഷന് വിഹിതം നൽകുക. സോണിൽ മാറ്റം വന്നതോടെ സങ്കീർണത വർധിക്കാൻ സാധ്യതയുണ്ട്. അതേസമയം റെയിൽവേയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് തിരുവോണത്തിന് യുഡിഎഫ് എംപിമാർ ഡിആർഎം ഓഫീസിന് മുന്നിൽ പ്രതിഷേധിക്കും.

Chief Minister V.D. Satheesan writes a letter to the Prime Minister
മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി മുസ്ലീം ലീഗ്; സർക്കാർ അനുകൂല നിലപാട് സ്വീകരിക്കണമെന്ന് പി.എം.എ. സലാം
News Malayalam 24x7
newsmalayalam.com