പത്തനംതിട്ട: ഭർതൃവീട്ടിൽ 35 കാരി ജീവനൊടുക്കിയ സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരിയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഏനാത്ത് പൊലീസ് ആണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഈ മാസം 14 നായിരുന്നു യുവതിയെ വീട്ടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. പിന്നീട് ബന്ധുക്കൾക്ക് ലഭിച്ച കുറിപ്പിൽ ജീവനൊടുക്കാൻ കാരണം സുഹൈൽ ആണെന്ന് യുവതി എഴുതിയിരുന്നു. പ്രതി യുവതിക്ക് അശ്ലീല സന്ദേശം അയച്ചു എന്നും കണ്ടെത്തിയിട്ടുണ്ട്. ഇരുവരും അടുത്ത സുഹൃത്തുക്കളാണ് എന്ന് പൊലീസ് അറിയിച്ചിരുന്നു.