"കുഴിക്ക് കാരണം നഗരസഭ"; തൊടുപുഴ വാഹനാപകടത്തിൽ യുവാവ് മരിച്ചതിൽ പിഡബ്ല്യുഡി റിപ്പോർട്ട്

കുഴി മൂടാനോ സ്ലാബ് പുനസ്ഥാപിക്കാനോ അധികൃതർ തയ്യാറായില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
"കുഴിക്ക് കാരണം നഗരസഭ";    തൊടുപുഴ വാഹനാപകടത്തിൽ യുവാവ് മരിച്ചതിൽ പിഡബ്ല്യുഡി റിപ്പോർട്ട്
Published on: 
Updated on: 

ഇടുക്കി: വാഹനാപകടത്തിൽ യുവാവ് മരിച്ചതിൽ തൊടുപുഴ നഗരസഭയെ കുറ്റപ്പെടുത്തി പിഡബ്ല്യുഡി റിപ്പോർട്ട്. ഓട വൃത്തിയാക്കാൻ സ്ലാബ് നീക്കിയപ്പോഴാണ് കുഴി ഉണ്ടായത്. കുഴി മൂടാനോ സ്ലാബ് പുനസ്ഥാപിക്കാനോ അധികൃതർ തയ്യാറായില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സംഭവുമായി ബന്ധപ്പെട്ട പരാതി ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പരാമർശം ഉണ്ട്.

കഴിഞ്ഞ ദിവസമാണ് റോഡരികിലെ കുഴിയിൽ വീണ് മുതലക്കോടം സ്വദേശി ജെയ്സ് ബെന്നി മരിച്ചത്. ഒരു മാസത്തിലേറെയായി കുഴി മൂടാതെ അപകടാവസ്ഥയിൽ തുടരുകയായിരുന്നു. പൊതുമരാമത്ത് വകുപ്പ് കലുങ്ക് നിര്‍മാണത്തിനായി ഇവിടെ പ്രവൃത്തികള്‍ നടത്തിയിരുന്നു.

"കുഴിക്ക് കാരണം നഗരസഭ";    തൊടുപുഴ വാഹനാപകടത്തിൽ യുവാവ് മരിച്ചതിൽ പിഡബ്ല്യുഡി റിപ്പോർട്ട്
കലുങ്ക് നിർമാണത്തിനെടുത്ത കുഴിയിൽ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം, പ്രതിഷേധവുമായി നാട്ടുകാർ; അന്വേഷണം നടത്തുമെന്ന് പി.എ. മുഹമ്മദ്‌ റിയാസ്

അധികൃതരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്നായിരുന്നു നാട്ടുകാരുടെ ആരോപണം. മൂന്ന് വർഷം മുമ്പാണ് കുഴിയെടുത്തത്. പലതവണ പരാതിപ്പെട്ടിട്ടും കുഴിമൂടാൻ അധികൃതർ തയ്യാറായില്ലെന്നും നാട്ടുകാർ പരാതിപ്പെട്ടു.

News Malayalam 24x7
newsmalayalam.com