കണ്ണൂർ: കണ്ണൂരിൽ ബിഎൽഒ ജീവനൊടുക്കിയ സംഭവത്തിൽ നാളെ പണിമുടക്കാനൊരുങ്ങി ബിഎൽഒമാർ. ചീഫ് ഇലക്‌ട്രൽ ഓഫീസിലേക്കും കലക്ട്രേറ്റുകളിലേക്കും നാളെ പ്രതിഷേധ മാർച്ചും നടത്തും. ജോലി സമ്മർദത്തെ തുടർന്നാണ് ബിഎൽഒ അനീഷ് ജോർജ് ജീവനൊടുക്കിയതെന്നാണ് സൂചന.
എൻജിഒ യൂണിയനും ജോയിൻ്റ് കൗൺസിലും അധ്യാപക സംഘടനകളും പ്രതിഷേധത്തിൽ പങ്കുചേരും.ആത്മഹത്യയുടെ ഉത്തരവാദിത്തം ഇലക്ഷൻ കമ്മീഷനാണെന്നും എൻജിഒ യൂണിയൻ ആരോപിച്ചു.
സംഭവത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. മകൻ്റെ മരണത്തിന് കാരണം എസ്ഐആർ ജോലി സമ്മർദമാണെന്ന് അനീഷിൻ്റെ പിതാവും പ്രതികരിച്ചിരുന്നു. എസ്ഐആറുമായി ബന്ധപ്പെട്ട് അനീഷ് കുറച്ചു ദിവസങ്ങളായി ടെൻഷനിലാണെന്നും പിതാവ് വ്യക്തമാക്കിയിരുന്നു.
ജോലിഭാരത്തെ കുറിച്ച് അനീഷ് സംസാരിച്ചിരുന്നതായി സുഹൃത്തും വെളിപ്പെടുത്തിയിരുന്നു. ബിഎൽഒ സ്ഥാനത്തു നിന്നും മാറ്റാൻ അനീഷ് ആവശ്യപ്പെട്ടിരുന്നുവെന്നും സുഹൃത്ത് പറഞ്ഞു