മുഖ്യമന്ത്രിക്കും കുടുംബത്തിനും വധഭീഷണി 
KERALA

മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരെ വധഭീഷണി; കേസെടുത്ത് കൻ്റോൺമെൻ്റ് പൊലീസ്

ഫോൺ വിളിയുടെ ഉറവിടം തേടി സൈബർ സെൽ വിശദമായ അന്വേഷണം ആരംഭിച്ചു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനും കുടുംബത്തിനും നേരെ വധഭീഷണി. തിരുവനന്തപുരം സിറ്റി കമാൻഡ് ഓഫീസിലേക്കാണ് ഫോൺ വിളിയെത്തിയത്. മുഖ്യമന്ത്രിയെയും കുടുംബത്തെയും കൊല്ലുമെന്നായിരുന്നു ഭീഷണി.

അതുവഴി തനിക്ക് പ്രശസ്തനാകാമെന്നും ഫോൺ വിളിച്ചയാൾ പറയുന്നുണ്ട്. 6238168522 എന്ന ഫോൺ നമ്പറിൽ നിന്നാണ് പലതവണ വിളിച്ച് കൊലവിളി നടത്തിയത്. ചിറയിൻകീഴ് സ്വദേശി ടോണിയെ പൊലീസ് അറസ്റ്റ് ചെയ്തതായാണ് വിവരം. ഇയാൾക്ക് മാനസിക പ്രശ്നമുള്ളതായി സംശയിക്കുന്നു.

വി.ഡി. സതീശനെ തനിക്ക് ഇഷ്ടമല്ലെന്നും മുഖ്യമന്ത്രിക്ക് ഇപ്പോൾ നൽകിയിരിക്കുന്ന സുരക്ഷ മതിയോ എന്നും ഇയാൾ പൊലീസിനെ വെല്ലുവിളിച്ചു. കൻ്റോൺമെൻ്റ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ ഡിപിസിസി ഡ്യൂട്ടി ഓഫീസർ സുരേഷ് കുമാറിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

SCROLL FOR NEXT