വയനാട്: കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണം ഏഴായി. നാല് മൃതദേഹങ്ങൾ കൂടി ഇന്ന് ലഭിച്ചു. ഹിമാചൽ, ബിഹാർ സ്വദേശികളാണ് മരിച്ചത്. മീനാക്ഷി പുഴയ്ക്ക് സമീപത്തെ മണ്‍കൂനയില്‍ നിന്നും പുഴയിൽ നിന്നുമായാണ് നാല് മൃതദേഹം കൂടി കണ്ടെടുത്തത്. പ്രദേശത്തെ നാല് സോണുകളായി തിരിച്ചാണ് തിരച്ചിൽ നടത്തുന്നത്. ഒന്നാം സോണിൽ ഇനിയും മൃതദേഹങ്ങൾ ഉണ്ടാകുമെന്നാണ് കരുതുന്നത്. മണ്ണിടിച്ചിൽ സമയത്ത് മീനാക്ഷി പുഴയിൽ കുത്തൊഴുക്കുണ്ടായിരുന്നു. അപകടത്തിൽ പെട്ടവർ ഒഴുകിപ്പോയിരിക്കാനുള്ള സാധ്യത പരിഗണിച്ച് പുഴയിലും വ്യാപക പരിശോധന നടത്തുന്നുണ്ട്. ഇനി രണ്ട് പേരെക്കൂടിയാണ് കണ്ടെത്താനുള്ളത്. കനത്ത മഴയും കോടമഞ്ഞും കാരണം തെരച്ചിൽ ദുഷ്കരമാണ്. ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നിട്ടും യാതൊരു മുന്നൊരുക്കങ്ങളും സർക്കാർ സ്വകരിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുറ്റപ്പെടുത്തി.
ശക്തമായ മഴയ്ക്ക് മുന്നറിയിപ്പുണ്ടായിട്ടും മുന്നൊരുക്കങ്ങൾ സ്വീകരിക്കാത്തത് അനാസ്ഥയാണ്. മന്ത്രിമാർ പറയുന്നത് പരസ്പരവിരുദ്ധമായ കാര്യങ്ങൾ എന്നും പിണറായി വിജയൻ പറഞ്ഞു. ദുന്തബാധിത മേഖലയിൽ സന്ദർശനം നടത്തിയതിന് ശേഷമായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പ്രതിപക്ഷ നേതാവിന്റെ കൂടെയുണ്ടായിരുന്നു. സംഭവസ്ഥലത്ത് ക്യാംപ് ചെയ്തിട്ടുള്ള റവന്യൂ മന്ത്രി എ.പി. അനിൽകുമാറുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് പിണറായി വിജയൻ മണ്ണിടിച്ചിൽ പ്രദേശം സന്ദർശിച്ചത്. ദുരന്തമേഖല സന്ദർശനം പൂർത്തിയാക്കിയ ശേഷം ചികിത്സയിൽ കഴിയുന്നവരെ കാണാനായി ആശുപത്രിയിലേക്കും പിന്നീട് ദുരിതാശ്വാസ ക്യാംപും പ്രതിപക്ഷ നേതാവ് സന്ദർശിച്ചു. പിന്നാലെ വയനാട് ടൗൺഷിപ്പിലും പിണറായി വിജയൻ സന്ദർശനം നടത്തി. നേരത്തെ തുരങ്കപാത പ്രവർത്തിയുടെ ഉദ്ഘാടന വേളയിലാണ് മുൻ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ കള്ളാടി സന്ദർശിച്ചിരുന്നത്.
ഇതിനിടെ കള്ളാടി ദുരന്തം മനുഷ്യ നിർമിതമാണ് എന്ന വാദത്തിൽ നിന്നും സർക്കാർ മലക്കം മറിഞ്ഞു. കൂട്ടിയിട്ട മൺകൂന ഒലിച്ചിറങ്ങിയല്ല അപകടമെന്ന് മന്ത്രി.എ.പി.അനിൽ കുമാർ പറഞ്ഞു. താഴേക്ക് പതിച്ചത് കൂട്ടിയിട്ട മണ്ണാണെന്ന് ആദ്യം പറഞ്ഞത് പ്രാഥമിക വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു. നിർമാണ പ്രവർത്തികൾ ഈ സർക്കാരിന്റെ കാലത്തുള്ളത് അല്ലെന്നും റവന്യൂ മന്ത്രി പറഞ്ഞു. കള്ളാടിയിലേത് മനുഷ്യനിർമിത ദുരന്തം എന്ന് പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം എന്നാണ് മന്ത്രി ടി. സിദ്ദിഖിൻ്റെ വിശദീകരണം. തുരങ്കനിർമാണം തുടരണോ എന്നതിൽ തീരുമാനം അന്വേഷണ റിപ്പോർട്ടിന് ശേഷം മാത്രം. അന്വേഷണം കഴിയും മുമ്പ് മുൻവിധി വേണ്ടെന്നും മന്ത്രി പറഞ്ഞു.
എന്നാൽ തുരങ്കപാത പദ്ധതി ഉപേക്ഷിക്കില്ലെന്നാണ് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ വ്യക്തമാക്കിയത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ആണ് തുരങ്കപാതക്ക് അനുവാദം നൽകിയത്. നിർമാണത്തിൽ അശാസ്ത്രീയതയോ, പിഴവുകൾ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കും. എന്നാൽ പദ്ധതി ഉപേക്ഷിക്കുന്ന പ്രവണത സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം, കള്ളാടി ദുരന്തത്തിന് പിന്നാലെ വയനാട് തുരങ്കപാതയുടെ ആനക്കാംപൊയിലിലെ നിർമാണവും നിർത്തിവച്ചു. ക്വാർട്ടേഴ്സുകളിലേക്ക് മണ്ണ് വീഴാൻ സാധ്യത എന്ന ആശങ്കയിൽ മേഖലയിൽ നിന്ന് തൊഴിലാളികളെയും മാറ്റി. തുടർച്ചയായി മഴ പെയ്തുകൊണ്ടിരിക്കുന്നതുകൊണ്ട് നിർമാണമേഖലയിൽ കൂട്ടിയിട്ടിരിക്കുന്ന മണ്ണ് പൂർണമായി നീക്കാനായിട്ടില്ല. ഇപ്പോൾ മണ്ണിൽ തൊടുന്നത് അപകടകരമാണെന്ന വിലയിരുത്തലിൽ സുരക്ഷിതമായ സമയമാകുമ്പോൾ മൺകൂന പൂർണമായും നീക്കാമെന്നാണ് തീരുമാനം.
കനത്ത മഴയെത്തുടർന്ന് ജൂലൈ 7 ചൊവ്വാഴ്ചയാണ് മേപ്പാടി കള്ളാടിയിലെ തുരങ്കപാത പ്രവർത്തന മേഖലയിൽ ശക്തമായ മണ്ണിടിച്ചിൽ ഉണ്ടായത്. സംഭവത്തിൽ തൊഴിലാളികളും സൈറ്റ് എൻജിനിയർമാർ അടക്കം എട്ട് പേരെ കാണാതായിരുന്നു. മൂന്ന് പേരുടെ മൃതദേഹം നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ശേഷിക്കുന്ന അഞ്ച് പേരിൽ നാല് പേരുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. ദുരന്തമേഖലയിൽ പ്രവർത്തനം ഏകോപിക്കാൻ കൃഷിമന്ത്രിയും ജില്ലാ ചുമതലയുള്ള മന്ത്രിയുമായ അഡ്വ. ടി. സിദ്ധിഖും റവന്യൂ മന്ത്രി എ.പി. അനിൽകുമാറും സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. ഇന്നലെ മുഖ്യമന്ത്രി വി.ഡി. സതീശൻ അപകടസ്ഥലം സന്ദർശിച്ച ശേഷം ചികിത്സയിലുള്ളവരെ ആശുപത്രിയിൽ പോയി കണ്ടിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സംഭവ സ്ഥലം സന്ദർശിക്കുന്നത്.