News Malayalam 24x7
KERALA

IMPACT | ആശ്വാസം! മലമ്പുഴ ഉദ്യാനത്തിലെ സെക്യൂരിറ്റി ജീവനക്കാരെ തിരിച്ചെടുക്കാൻ തീരുമാനം

19 സെക്യൂരിറ്റി ജീവനക്കാർക്കും തിങ്കളാഴ്ച മുതൽ ജോലിയിൽ പ്രവേശിക്കാമെന്ന് അറിയിപ്പ് നൽകി.

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: നവീകരണത്തിനായി പാലക്കാട് മലമ്പുഴ ഡാം അടച്ചതിന് പിന്നാലെ പുറത്താക്കിയ എസ്‌സി-എസ്‌ടി ജീവനക്കാരെ തിരിച്ചെടുക്കാൻ തീരുമാനം. ജില്ലാ കളക്ടർ തൊഴിലാളി നേതാക്കളുമായുള്ള ചർച്ചയിലാണ് തീരുമാനമായത്. 19 സെക്യൂരിറ്റി ജീവനക്കാർക്കും തിങ്കളാഴ്ച മുതൽ ജോലിയിൽ പ്രവേശിക്കാമെന്ന് അറിയിപ്പ് നൽകി.

മലമ്പുഴ ഡാം നവീകരണത്തിൻ്റെ ഭാഗമായാണ് സേവക് വിഭാഗത്തിൽപ്പെട്ട എസ്‌സി-എസ്‌ടി ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടത്. മുൻകൂർ അറിയിപ്പ് നൽകാതെ ഈ മാസം 10നാണ് ജീവനക്കാരെ പിരിച്ചുവിട്ട് ഉത്തരവ് ഇറക്കിയത്. എക്സ് മിലിറ്ററി ഉദ്യോഗസ്ഥർ അടങ്ങുന്ന എംഡിസി വിഭാഗത്തിലെ സെക്യൂരിറ്റി ജീവനക്കാരെ നിലനിർത്തി ബാക്കിയുള്ളവരെ പിരിച്ചുവിടുകയാണ് ഉണ്ടായത്. ഇതിനുപിന്നാലെയാണ് കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്ന് തീരുമാനമായത്.

SCROLL FOR NEXT